മുംബൈ: എന്‍ഡിഎയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതില്‍ ബിജെപിയെ കുറ്റപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ശിവസേന. ഒരു അഭിപ്രായം പോലും തേടാതെ 35 വര്‍ഷത്തെ കൂട്ടുകെട്ടിൽ നിന്നും ശിവസേനയെ ബിജെപി പുറത്താക്കിയത് ഏകാധിപത്യ നടപടിയെന്നാണ് ശിവസേനയുടെ മുഖപത്രമായ സാമ്നയില്‍ ആരോപിക്കുന്നത്. മഹാരാഷ്ട്രയെ പിന്നില്‍നിന്നു കുത്തിയിരിക്കുകയാണ്.
മമതയും ഒവൈസിയും നേർക്കുനേർ, മുസ്ലീംകളോട് വോട്ട് ചോദിക്കുന്നത് മമത അവസാനിപ്പിക്കണമെന്നു ഒവൈസി
എന്‍ഡിഎയില്‍നിന്നു പുറത്താക്കപ്പെടുന്നതിനു മുന്‍പു കാരണം കാണിക്കല്‍ നോട്ടിസ് പോലും ശിവസേനയ്ക്കു നല്‍കിയില്ല. താക്കറെയെ രാജ്യം മുഴുവന്‍ സ്മരിക്കുന്ന വേളയിലാണു നടപടിയെന്നും സാമ്നയിലെ മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ആരും കൂട്ടില്ലാത്തപ്പോഴാണ് തങ്ങൾ ബിജെപിക്കൊപ്പം ചേർന്നതെന്നും ഇപ്പോൾ സ്വന്തമായി നിൽക്കാമെന്ന സ്ഥിതിയായപ്പോൾ ബിജെപി എല്ലാം മറന്നെന്നും ശിവസേന ആരോപിച്ചു.
Post Your Comments