
മുംബൈ: യുവതിയുടെ പ്രണയം കൊലയില്‍ കലാശിച്ചു. പ്രണയത്തില്‍ നിന്ന് പിന്‍മാറാന്‍ യുവതി തയ്യാറാകാത്തതിനെ തുടര്‍ന്ന് സ്വന്തം മാതാവ് മകളെ കൊലപ്പെടുത്തി. മകളെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. പാപു വാഖല എന്ന വീട്ടമ്മയാണ് മകള്‍ നിര്‍മ്മലയെ ഷാള്‍ കൊണ്ട് കഴുത്തിന് മുറുക്കി കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രി പൈധോനിയിലെ സാന്ത് തുക്കാറയിലാണ് സംഭവം.
Read Also : മലപ്പുറത്തെ ദുരഭിമാന കൊല : കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ഇരുപത്തിമൂന്നുകാരിയായ നിര്‍മ്മല കഴിഞ്ഞ കുറച്ച് നാളുകളായി ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ക്കുകയും ഇതില്‍ നിന്ന് പിന്‍മാറാന്‍ പെണ്‍കുട്ടിയെ നിരന്തരമായി നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. വീട്ടുകാരുടെ നിര്‍ബന്ധം സഹിക്കവയ്യാതെ യുവതി ഞായറാഴ്ച യുവാവിനൊപ്പം ഇറങ്ങിപ്പോകാന്‍ തീരുമാനിച്ചു. എന്നാല്‍ അമ്മ ഇതിന എതിര്‍ക്കുകയും ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാകുകയും ചെയ്തു. തര്‍ക്കത്തിനൊടുവില്‍ അമ്മ ഷാള്‍ ഉപയോഗിച്ച് മകളുടെ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിക്കുകയുമായിരുന്നു. അതിന് ശേഷം അമ്മ പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തി കീഴടങ്ങി.
സംഭവത്തില്‍ നിര്‍മ്മലയുടെ സഹോദരന്‍ ആകാശ് വഖേലയെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടത്താന്‍ സഹായിച്ചുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. ഇവരുടെ വീട്ടില്‍ നിന്ന് പൊലീസ് കൊലയ്ക്കുപയോഗിച്ച ഷാളും മറ്റ് തെളിവുകളും കണ്ടെടുത്തു.
Post Your Comments