Latest NewsKeralaNews

മലപ്പുറത്തെ ദുരഭിമാന കൊല : കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അരീക്കോട്: മകളെ വിവാഹത്തിന്റെ തലേദിവസം അച്ഛന്‍ കുത്തിക്കൊന്നത് പ്രണയവിവാഹത്തില്‍ നിന്ന് മകള്‍ പിന്‍മാറാത്തത് കൊണ്ട്. പ്രണയബന്ധത്തില്‍ ആതിരയുടെ അച്ഛന് എതിര്‍പ്പ് ഉണ്ടായിരുന്നു. വിവാഹം ഉറപ്പിച്ചതിന് ശേഷവും വീട്ടില്‍ പ്രശനങ്ങള്‍ ഉണ്ടായിരുന്നു. ബ്രിജേഷ് എന്ന യുവാവുമായാണ് വിവാഹം നിശ്ചയിച്ചിരുന്നത്. പോലീസ് പറഞ്ഞതിനാലാണ് വിവാഹം ഉറപ്പിച്ചത്. ആതിരയുടെ അച്ഛന്‍ രാജന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ബ്രിജേഷാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഇന്നലെ വൈകീട്ട് അഞ്ചോടെയാണു സംഭവം. പേരാമ്പ്ര സ്വദേശിയായ ഇതര ജാതിയിലെ യുവാവുമായി ആതിര പ്രണയത്തിലായിരുന്നു. ആ ബന്ധത്തെ രാജന്‍ എതിര്‍ത്തിരുന്നു. ഇതോടെ വിഷയം അരീക്കോട് പൊലീസിന്റെ മുന്നിലെത്തി. തുടര്‍ന്ന് പൊലീസ് നടത്തിയ ഇടപെടലിനെത്തുടര്‍ന്നാണ് വെള്ളിയാഴ്ച വിവാഹം നടത്താന്‍ തീരുമാനിച്ചത്. സാഹചര്യത്തിന്റെ സമ്മര്‍ദത്തില്‍ രാജന്‍ സ്റ്റേഷനില്‍വെച്ച് വിവാഹത്തിനു സമ്മതിച്ചു. അപ്പോഴും വീട്ടില്‍ രാജന്‍ ബഹളം തുടര്‍ന്നു.

ഇതിനിടെ വ്യാഴാഴ്ച വൈകുന്നേരം രാജന്‍ ആതിരയോട് പരുഷമായി പെരുമാറാന്‍ തുടങ്ങിയതോടെ ആതിരയും രാജന്റെ സഹോദരിയും തൊട്ടടുത്തുള്ള അയല്‍വാസിയുടെ വീട്ടില്‍ അഭയംതേടി. രാജന്‍ കത്തിയെടുത്ത് ഇവിടെയെത്തി മുറിയില്‍ ഒളിച്ചിരിക്കുകയായിരുന്ന ആതിരയെ നെഞ്ചില്‍ കുത്തുകയായിരുന്നു. ഈസമയം അയല്‍വീട്ടില്‍ വീട്ടമ്മയും രണ്ടു മക്കളും മാത്രമാണുണ്ടായിരുന്നത്.

ഇവരുടെ ബഹളംകേട്ട് ഓടിയെത്തിയവര്‍ ആതിരയെ മുക്കം കെ.എം.സി.ടി. മെഡിക്കല്‍കോളേജില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയത്തിനേറ്റ മുറിവാണ് മരണകാരണം. വിവരമറിഞ്ഞെത്തിയ നാട്ടുകാരെ കത്തിവീശി ഭീഷണിപ്പെടുത്തിയ രാജന്‍ പൊലീസ് എത്തിയപ്പോള്‍ കീഴടങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button