ഭുവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കുമായി കൂടിക്കാഴ്ച നടത്തി ചലച്ചിത്ര താരവും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്ഹാസന്. ഭുവനേശ്വറിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഒരു രാഷ്ട്രീയക്കാരനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ സ്വീകരിക്കാനാണ് പട്നായിക്കിനെ കണ്ടതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കമല്ഹാസന് പറഞ്ഞു. താന്‍ അദ്ദേഹത്തോട് ചില ചോദ്യങ്ങള്‍ ചോദിച്ചു. അതിന് മികച്ച ഉത്തരങ്ങള്‍ ലഭിച്ചു. ഞങ്ങള്‍ പട്നായിക്കിനെ നിരീക്ഷിക്കുകയും അദ്ദേഹത്തില്‍നിന്ന് പഠിക്കുകയും ചെയ്യുന്നുവെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു.
Post Your Comments