UAELatest NewsNewsGulf

ദുബായില്‍ വാഹനാപകടം : പ്രവാസി മലയാളി മരിച്ചു

ദുബായ്:വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു. ദുബായില്‍ വാഹനം ട്രെയിലറിലിടിച്ചാണ് അപകടമുണ്ടായത്. കണ്ണൂര്‍ പുതിയങ്ങാടി സ്വദേശി പൂവന്‍ കളത്തിലെ പുരയില്‍ അബ്ദുല്‍ ഖാദറിന്റെ മകന്‍ കെ.ടി.ഹക്കീം ആണ് (52) മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടം. ഗോള്‍ഡന്‍ ഏജ് ജനറല്‍ ട്രേഡിംഗ് പാര്‍ട്ണറായ ഹക്കീമുംമറ്റു പാര്‍ട്ണര്‍മാരും സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കൂടെയുള്ളവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

ഭാര്യ: ഫാത്തിബി, മക്കള്‍: ഫഹീം, ഹസ്ന, ഹിബ.മാതാവ്: റാബിയ.

നാട്ടിലുള്ള കുടുംബത്തിന്റെ സമ്മതപ്രകാരം ഹക്കീമിന്റെ മൃതദേഹം ദുബായില്‍ അല്‍ഖൂസ് ഖബര്‍സ്ഥാനില്‍ മറവു ചെയ്യും. സാമൂഹ്യപ്രവര്‍ത്തകനായ നസീര്‍ വാടാനപ്പള്ളിയുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങള്‍ പുരോഗമിയ്ക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button