Latest NewsUAENews

യുവാവ് മരണപ്പാച്ചിൽ നടത്തിയത് 12 റെഡ് സിഗ്നലുകള്‍ ലംഘിച്ച്; ഒടുവിൽ സംഭവിച്ചത്

ഷാര്‍ജ: 12 റെഡ് സിഗ്നലുകള്‍ ലംഘിച്ച് റോഡില്‍ മരണപ്പാച്ചില്‍ നടത്തിയ 27 വയസുകാരൻ പിടിയിൽ. അറബ് പൗരനായ യുവാവാണ് തന്റെ പ്രാഡോ കാര്‍ 160 കിലോമീറ്റര്‍ വേഗത്തിൽ ഓടിച്ചത്. പാഞ്ഞുവന്ന കാറിന് മുന്നില്‍ നിന്ന് രണ്ട് പേരുടെ ജീവന്‍ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. മൂന്ന് വാഹനങ്ങളില്‍ ഇടിച്ച് അപകടമുണ്ടാക്കുകയും ചെയ്തു. കാറിനെക്കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിന്ന് ഒരു പൊലീസ് പട്രോള്‍ വാഹനം കാറിനെ പിന്തുടര്‍ന്നു. എന്നിട്ടും ഇയാൾ കാർ നിർത്തിയില്ല. തുടര്‍ന്ന് പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ച് 10 പട്രോള്‍ വാഹനങ്ങള്‍ കൂടി സ്ഥലത്തേക്ക് എത്തുകയും യുവാവിനെ പിടികൂടുകയുമായിരുന്നു.

Read also: റെയില്‍വേ സിഗ്നല്‍ പ്രവര്‍ത്തിച്ചില്ല; നിമിഷങ്ങളുടെ വ്യത്യാസത്തില്‍ തകരാര്‍ കണ്ടുപിടിച്ചു, ഒഴിവായത് വന്‍ അപകടം

ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച ഇയാള്‍, താന്‍ പൊലീസ് പട്രോള്‍ സംഘത്തില്‍ നിന്ന് രക്ഷപെടാനാണ് ശ്രമിച്ചതെന്ന് പറയുകയുണ്ടായി. കേസ് പരിഗണിച്ച കോടതി അത് പിന്നീട് പരിഗണിക്കാനായി മാറ്റിവെച്ചു.അശ്രദ്ധമായും അപകടകരമായും വാഹനമോടിക്കുന്നവരെ പിടികൂടാന്‍ തുടര്‍ച്ചയായ നടപടികളാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button