നേമം : നിമിഷങ്ങളുടെ വ്യത്യാസത്തില്‍ റെയില്‍വേ ട്രാക്കില്‍ ഒഴിവായത് വന്‍ അപകടം. റെയില്‍വേ ലൈനില്‍ ട്രാക്കുകള്‍ തമ്മില്‍ യോജിപ്പിക്കുകയും അടുത്ത ട്രാക്കിലേക്ക് ട്രെയിന്‍ കടത്തിവിടുകയും ചെയ്യുന്നതിന് കമ്പികള്‍ ഉപയോഗിച്ച് നിയന്ത്രിക്കുന്ന കണ്‍ട്രോള്‍ സംവിധാനത്തിനിടയില്‍ കരിങ്കല്ലുകള്‍ തിരുകി വച്ചിരുന്നത് കൃത്യസമയത്ത് കണ്ടെത്തിയതു മൂലം വന്‍ അപകടം ഒഴിവായി. സിഗ്നല്‍ സംവിധാനം പ്രവര്‍ത്തിക്കാതായതോടെ നടത്തിയ അന്വേഷണത്തിലാണ്കരിങ്കല്ലുകള്‍ കണ്ടെത്തിയത്.
മനഃപൂര്‍വം അപകടം ഉണ്ടാക്കാന്‍ ചെയ്തതാവാം ഇതെന്ന നിഗമനത്തിലാണ് പൊലീസ്. റെയില്‍വേ പൊലീസും നേമം പൊലീസും സ്ഥലത്തെത്തി കല്ലുകള്‍ മാറ്റിയശേഷമാണ് ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചത്. സിഗ്നല്‍ പ്രവര്‍ത്തിക്കാതെ വന്നതോടെ പുനലൂര്‍കന്യാകുമാരി പാസഞ്ചറും തിരുവനന്തപുരംചെന്നൈ എഗ്മൂര്‍ ട്രെയിനും നേമം റെയില്‍വേ സ്റ്റേഷനില്‍ കുറേനേരം പിടിച്ചിട്ടു. ബാലരാമപുരം ഭാഗത്ത് നിന്ന് നേമം സ്റ്റേഷനിലെ ഡബിള്‍ ലൈനിലേക്ക് തിരിയുന്ന ഭാഗത്തെ കണ്‍ട്രോള്‍ പോയിന്റിലാണ് ട്രാക്കിലെ കരിങ്കല്ലുകള്‍ കൂട്ടിവച്ചിരുന്നത്.
Post Your Comments