ന്യൂ ഡൽഹി: ഇന്ത്യൻ തലനഗരത്തിന്റെ സ്ഥിതി ദിനംപ്രതി ദുഷ്കരമായിക്കൊണ്ടിരിക്കുകയാണ്. കണക്കുകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ അവിടെ മനുഷ്യരും അവരുടെ കുഞ്ഞുങ്ങളും കഴിഞ്ഞു വരുന്നത് വിഷപ്പുക ശ്വസിച്ചാണ്. കഴിഞ്ഞ ദിവസം യു എൻ പ്രകൃതി സംരക്ഷണ അംബാസഡർ കൂടിയായ പ്രമുഖ ഹോളിവുഡ് നടൻ ലിയോനാർഡോ ഡികാപ്രിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു കുറിപ്പ് ഡൽഹിയുൾപ്പെടെ ഇന്ത്യയിലെ പാലനഗരങ്ങളിലെ വായു മലിനീകരണമുണ്ടാക്കുന്ന അപകടസാധ്യതയെ സമൂഹമാധ്യമങ്ങളിൽ ചർച്ച വിഷയമാക്കിയിരിക്കുകയാണ്. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് വഴി താരം മലിനീകരണത്തിന്റെ തോത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ്.
കുറുപ്പിനൊപ്പം, ഡൽഹിയിലെ ഇന്ത്യാ ഗേറ്റിന് മുന്നിൽ 1500 ഓളം ആളുകൾ പ്രതിഷേധിക്കുന്ന ചിത്രവും ഡികാപ്രിയോ പങ്ക് വച്ചിട്ടുണ്ട്. ചിത്രത്തിന് നടുവിലായി, അച്ഛന്റെ ചുമലിലിരിക്കുന്ന ഒരു ബാലൻ “എനിക്ക് നല്ലൊരു ഭാവി വേണം” എന്ന അർഥത്തിൽ “I WANT A BETTER FUTURE” എന്നെഴുതിയ പ്ലക്കാർഡ് ഉയർത്തികാണിക്കുന്നതും പോസ്റ്റീൽ ചർച്ചചെയ്തിരിക്കുന്ന പ്രശ്നത്തിന്റെ തീവ്രത വെളിപ്പെടുത്തുകയാണ്. നഗരത്തിലെ അപകടകരമായ വായുമലിനീകരണ തോത് കുറയ്ക്കാൻ വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
”ലോകാരോഗ്യസംഘടന പുറത്തു വിട്ട കണക്കനുസരിച്ച് പ്രതിവർഷം 1.5 മില്യൺ ജനങ്ങളാണ് വായുമലിനീകരണം മൂലം മരിക്കുന്നത്. ഈ കണക്കുകൾ മറ്റൊരു വിഷയത്തിലേക്ക് കൂടിയാണ് വിരൽ ചൂണ്ടുന്നത്. അതായത് ഇന്ത്യയിലെ ജനങ്ങളുടെ മരണകാരണങ്ങളിൽ അഞ്ചാമത്തെ സ്ഥാനം വിഷവായുവിനാണ് എന്നാണ്.” ഡി കാപ്രിയോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഒപ്പം, വായുമലിനീകരണത്തെ തടയാൻ അധികൃതർ സ്വീകരിക്കേണ്ട നടപടികളും താരം കുറിപ്പിൽ നിരത്തുന്നുണ്ട്.
Post Your Comments