KeralaLatest NewsNews

പുത്തുമല ദുരന്തം: അടിയന്തര ധനസഹായമായ പതിനായിരം രൂപ പോലും പലർക്കും കിട്ടിയിട്ടില്ല; അവഗണന തുടരുന്നു

പുത്തുമല: പുത്തുമല ദുരന്തം നടന്നിട്ട് നൂറു ദിവസം കഴിയുമ്പോഴും ദുരന്തബാധിതരോട് അധികൃതരുടെ അവഗണന തുടരുന്നു. അടിയന്തര ധനസഹായമായ പതിനായിരം രൂപപോലും പലർക്കും ഇതുവരെ കിട്ടിയിട്ടില്ല. അധികൃതരോട് പരാതിപറഞ്ഞ് മടുത്തെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി. നിരവധി കുടുംബങ്ങള്‍ താമസിച്ചിരുന്ന പാടികളും വീടുകളും താമസയോഗ്യമല്ലാതായിട്ട് 100 ദിവസം പിന്നിട്ടു. പ്രളയവും ഉരുള്‍പൊട്ടലും കനത്ത നാശംവിതച്ച പുത്തുമലയില്‍മാത്രമല്ല, സമീപത്തെ ചൂരല്‍മലയിലെ പ്രളയബാധിതരുടെ കാര്യവും വ്യത്യസ്തമല്ല. സെപ്റ്റംബർ അവസാനം ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്ക് പ്രകാരം 7569 കുടുംബങ്ങള്‍ക്ക് ഇനിയും അടിയന്തര ധനസഹായം വിതരണം ചെയ്യാനുണ്ട്. ഇതില്‍ 3883 കുടുംബങ്ങള്‍ പുത്തുമലയും ചൂരല്‍മലയും ഉള്‍പ്പെടുന്ന വൈത്തിരി താലൂക്കിലാണ്.

ALSO READ: പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്കായി രാഹുല്‍ ഗാന്ധി നല്‍കിയ ദുരിതാശ്വാസ കിറ്റ് മണ്ഡലം പ്രസിഡന്റ് തന്റെ ബന്ധുക്കള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും നല്‍കി

അതേസമയം ജില്ലയിലെ എല്ലാ പ്രളയബാധിതർക്കും അടിയന്തര ധനസഹായം ഒരാഴ്ചയ്ക്കകം വിതരണം ചെയ്യുമെന്നാണ് കളക്ടർ അറിയിച്ചിരിക്കുന്നത്. പ്രളയബാധിതരുടെ വിവരങ്ങള്‍ ചേർക്കാനുള്ള സോഫ്റ്റ് വെയറിന്‍റെ തകരാറുകളും നടപടികള്‍ വൈകുന്നതിന് കാരണമാകുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button