Latest NewsIndia

ജെഎന്‍യു സമരം അനാവശ്യമെന്നും, പഠനത്തില്‍ ശ്രദ്ധിക്കണമെന്നും വിദ്യാർത്ഥികളോട് അധ്യാപകർ

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികളുടെ നിലവിലെ സമരങ്ങള്‍ അനാവശ്യമാണെന്ന് ജെഎന്‍യുവിലെ അധ്യാപകര്‍. ഹോസ്റ്റല്‍ ഫീസ് വര്‍ധനയുള്‍പ്പടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് സമരം ആരംഭിച്ചത്. ഇതിനിടെ ഭാഗികമായി ഫീസ് വര്‍ധന പിന്‍വലിച്ചതിനെ പരിഗണിക്കണമെന്നും വിദ്യാര്‍ത്ഥികളോട് അധ്യാപകര്‍ ആവശ്യപ്പെട്ടു. പ്രത്യേക പത്രസമ്മേളനം വിളിച്ചാണ് അധ്യാപകര്‍ വിദ്യാര്‍ത്ഥികളോട് പഠനകാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ ആവശ്യപ്പെട്ടത്.

സര്‍വകാലാശാലയുടെ പൊതുസുരക്ഷയും നിലവാരവും മെച്ചപ്പെടുത്താനുദ്ദേശിച്ചുള്ള പരിഷ്‌ക്കരണ നടപടികള്‍ മാത്രമാണ് നടന്നിട്ടുള്ളത്. കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന നിര്‍വ്വാഹക സമിതി പ്രത്യേകം യോഗം ചേര്‍ന്നിരുന്നു. ഹോസ്റ്റല്‍ ഫീസുമായി ബന്ധപ്പെട്ട ആക്ഷേപം പരിഗണിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് അധ്യാപകര്‍ വ്യക്തമാക്കി. ദരിദ്രരേഖയ്ക്ക് താഴെയുള്ള വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ ഫീസ് വര്‍ധന വേണ്ടന്ന് വച്ചിട്ടുണ്ട്.

അതുപോലെ കോഷന്‍ ഡെപ്പോസിറ്റും ആ വിഭാഗത്തിലുള്ള കുട്ടികള്‍ക്ക് ഉയര്‍ത്തേണ്ടതില്ലെന്നും സമിതി തീരുമാനിച്ചതായും മാധ്യമങ്ങളോട് അധ്യാപകര്‍ പറഞ്ഞു. വസ്ത്രധാരണത്തിലുള്ള നിയന്ത്രണവും ഹോസ്റ്റലില്‍ എത്തേണ്ട സമയം എന്നീ തീരുമാനങ്ങളും വേണ്ടന്ന് വച്ചതായും സമിതി അറിയിച്ചതായും അധ്യാപകര്‍ സൂചിപ്പിച്ചു.സമരങ്ങള്‍ നടത്തുന്നത് വളരെ ചെറിയ വിഭാഗമാണ്. പക്ഷെ പഠനം മൊത്തംമുടങ്ങുന്ന അവസ്ഥയില്‍ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളുടേയും രക്ഷകര്‍ത്താക്കള്‍ കടുത്ത ആശങ്ക രേഖപ്പെടുത്തിക്കഴിഞ്ഞു.

സര്‍ക്കാരും ഒപ്പം ആയതോടെ ശബരിമലയിലേക്ക് ഭക്തരുടെ ഒഴുക്ക്, സന്നിധാനത്ത് റിക്കോര്‍ഡ് ഭക്തര്‍

സമരങ്ങള്‍ ദേശീയ സര്‍വ്വകലാശാലയുടെ പഠനത്തേയും പരീക്ഷാ നടത്തിപ്പിനേയും സാരമായി ബാധിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ മനസ്സിലാക്കണം. ഏറെ ഗൗരവമുള്ള വിഷയങ്ങള്‍ പഠിക്കാനെത്തിയവരുടെ ജീവിതത്തില്‍ വലിയ പ്രശ്‌നങ്ങള്‍ സമയനഷ്ടംമൂലം ഉണ്ടാകുമെന്നതും വൈസ്-ചാന്‍സലര്‍ മാമിദാല ജഗ്ദീഷ് കുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button