Latest NewsGeneralNewsIndiaEducation

ദാദാ സാഹേബ് അംബേദ്കറിനും പെരിയാറിനുമെതിരെ പ്രസ്‌താവന; പതഞ്ജലി സഹസ്ഥാപകൻ ബാബാരാംദേവിനെതിരെ ട്വിറ്ററിൽ വൻ പ്രതിഷേധം

ന്യൂ ഡൽഹി : ഇന്ത്യൻ ഭരണഘടനാ ശിൽപി ഡോ. ബി. ആര്‍ അംബേദ്കറിനും പെരിയാറിനുമെതിരായ പ്രസ്താവനയില്‍ പതഞ്ജലി ആയുര്‍വേദയുടെ സഹസ്ഥാപകൻ ബാബാ രാംദേവിനെതിരെ ട്വിറ്ററില്‍ പ്രതിഷേധം രൂക്ഷമാവുന്നു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു, ജാതിവാദങ്ങൾക്കും വർഗീയ വാദങ്ങൾക്കുമെതിരെ പ്രവർത്തിച്ച പെരിയാര്‍ ഇ വി രാമസ്വാമിയുടെയും ഡോ. ബി ആര്‍ അംബ്ദേകറിന്‍റെയും അനുയായികളായവർ ഇന്റ്വലക്ച്വല്‍ ടെററിസ്റ്റുകളാണെന്ന്( പണ്ഡിതൻമാരായ തീവ്രവാദികൾ ) ബാബാ രാംദേവ് പ്രസ്താവന നടത്തിയത്.

അഭിമുഖത്തിനെതിരെ നിരവധി പേരാണ് പ്രതിഷേധവുമായി സമൂഹമാധ്യമങ്ങൾ വഴി രംഗത്തെത്തിയിരിക്കുന്നത്. ബാബാ രാംദേവിനെ അറസ്റ്റ് ചെയ്യണമെന്നും പതഞ്ജലി ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹാഷ് ടാഗ് ഇവർ ട്വിറ്ററിലൂടെ പ്രതിഷേധ ആയുധമാക്കിയിരിക്കുകയാണ്.

അഭിമുഖത്തിനിടെ, പെരിയാറിന്റെ അനുയായികള്‍ വല്ലാതെ നെഗറ്റിവിറ്റി വര്‍ധിപ്പിക്കുകയാണെന്നും ഇവർ മതങ്ങൾക്കും ദൈവങ്ങൾക്കും എതിരുനിക്കുകയാണെന്നും രാംദേവ് പറയുകയായിരുന്നു.

ഇതിനു പുറമെ, ഇന്ത്യക്കാര്‍ക്ക് ലെനിനെയും മാര്‍ക്‌സിനെയും മാവോയെയും ആവശ്യമില്ലെന്നും അവര്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് എതിരായിരുന്നുവെന്നും രാംദേവ് ആരോപിക്കുന്നു. അവരുടെ ആശയങ്ങളെ പിന്തുടരുന്നവരെല്ലാം മോശമാണ്. പെരിയാറിനെയും അംബേദ്കറിനെയുമെല്ലാം പിന്തുടരുന്നവര്‍ രാജ്യത്തെ വിഭജിക്കാനാണ് നടക്കുന്നത്. അവരെല്ലാവരും ഇന്റലക്ച്വല്‍ ടെററിസ്റ്റുകളാണെന്നും രാംദേവ് പറഞ്ഞു.

നിലവിൽ, ട്വിറ്ററിന് പുറമെ, ഫേസ്ബുക്കടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലും ബാബാ രാദേവിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പതഞ്ജലിയുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുക, ബാബാ രാംദേവ് ക്ഷമചോദിക്കുക, ബാബാ രാംദേവിനെ അറസ്റ്റ് ചെയ്യുക, പതഞ്ജലി അടച്ചു പൂട്ടുക തുടങ്ങി അനവധി ഹാഷ് ടാഗുകളിലൂടെ വിദ്യാർത്ഥികളായവരും സാമൂഹിക പ്രവർത്തകരുമാണ് പ്രതിഷേധത്തിനു നേതൃത്വം നൽകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button