Latest NewsUAENewsGulf

യു.എ.ഇയില്‍ പുതിയ വിമാനക്കമ്പനി: ആദ്യ വിമാനം അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ പറന്നുയരും

അബുദാബി•യു.എ.ഇയിലെ ചെലവ് കുറഞ്ഞ മാനക്കമ്പനിയായ ‘എയർ അറേബ്യ അബുദാബി’ അടുത്ത വർഷം ആദ്യ പകുതിയിൽ തലസ്ഥാനത്ത് നിന്ന് പ്രവർത്തനം ആരംഭിക്കുമെന്ന് ഇത്തിഹാദ് ഏവിയേഷൻ ഗ്രൂപ്പ് സി.ഇ.ഒ ടോണി ഡഗ്ലസ് പറഞ്ഞു.

തിങ്കളാഴ്ച ദുബായ് എയർഷോയിൽ ഒരുപത്ര സമ്മേളനത്തില്‍ വച്ചാണ് സി.എ.ഇഓയുടെ വെളിപ്പെടുത്തല്‍. വിമാന സര്‍വീസിന്റെ ഉദ്ഘാടന തീയതിയോ ലക്ഷ്യസ്ഥാനങ്ങളെക്കുറിച്ചുള്ള വിവരങ്ങളോ വെളിപ്പെടുത്താൻ വിസമ്മതിച്ച അദ്ദേഹം 2020 ന്റെ ആദ്യ പകുതിയിൽ എയർലൈൻ പ്രവര്‍ത്തന സജ്ജമാകുമെന്ന് വ്യക്തമാക്കി.

അബുദാബിയില്‍ നിന്ന് എയർ അറേബ്യ അബുദാബി മികച്ച കണക്ടിവിറ്റി ലഭ്യമാക്കും. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ പുതിയ വിമാനക്കമ്പനിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബറിലാണ് ഷാർജ ആസ്ഥാനമായുള്ള ബജറ്റ് വിമാനക്കമ്പനിയായ എയർ അറേബ്യയും ഇത്തിഹാദ് ഏവിയേഷൻ ഗ്രൂപ്പും എയർ അറേബ്യ അബുദാബി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇത് വ്യോമയാന മേഖലയിലെ മത്സരം വർദ്ധിപ്പിക്കുകയും യു.എ.ഇ നിവാസികൾക്ക്, എയര്‍ അറേബ്യ, ഫ്ലൈ ദുബായ് എന്നിവയ്ക്ക് ശേഷം കുറഞ്ഞ നിരക്കില്‍ പറക്കാന്‍ അവസരം ഒരുക്കുകയും ചെയ്യും.

യു.എ.ഇയിൽ നിന്ന് സർവീസ് നടത്തുന്ന അഞ്ചാമത്തെ വിമാനക്കമ്പനിയാകും പുതിയ വിമാനക്കമ്പനി. എമിറേറ്റ്സ്, ഇത്തിഹാദ്, എയര്‍ അറേബ്യ, ഫ്ലൈ ദുബായ് എന്നിവയാണ് നിലവിലുള്ള കമ്പനികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button