ന്യൂഡല്‍ഹി: വാഹന പാര്‍ക്കിംഗ് സംബന്ധിച്ച് സുപ്രീം കോടതിയുടെ നിര്‍ണായക വിധി പുറത്ത്. റെയില്‍വെ സ്‌റ്റേഷന്‍, ഹോട്ടലുകള്‍, സിനിമാ തീയറ്റര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുമ്പോൾ വാഹനത്തിന് എന്തെങ്കിലും തരത്തിലുള്ള കേടുപാടുകള്‍ സംഭവിച്ചാല്‍ ഇനി സ്ഥാപനം ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും. പാര്‍ക്കിംഗ് സ്ഥലത്തു നിന്നും വാഹനം മോഷ്ടിക്കപ്പെടുകയോ വാഹനങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയോ ചെയ്താല്‍ ഇതിന്റെ ഉത്തരവാദിത്തം പാര്‍ക്കിംഗ് അനുവദിക്കുന്ന സ്ഥാപനത്തിനുണ്ടെന്നാണ് സുപ്രീം കോടതിയുടെ പുതിയ വിധി.
വാഹനത്തിന് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം പാര്‍ക്കിംഗിലെ ജീവനക്കാരന്റെ മേല്‍ ഇടരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. വാലറ്റ് പാര്‍ക്കിംഗ് സംവിധാനത്തില്‍ വാഹനം എങ്ങനെ പാര്‍ക്ക് ചെയ്യുന്നുവോ അതേ രീതിയില്‍ തിരിച്ചു നല്‍കേണ്ടത് പാര്‍ക്കിംഗ് ഒരുക്കുന്ന സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണ്.
ALSO READ: സിയാച്ചിനിൽ മഞ്ഞ്പാളികൾ ഇടിഞ്ഞു വീണ് സൈനികരെ കാണാതായി
ഡല്‍ഹിയിലെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ പാര്‍ക്കിംഗില്‍ നിന്നും കാര്‍ മോഷണം പോയതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതി ഈ സുപ്രധാന വിധി പ്രഖ്യാപിച്ചത്. വാഹനം മോഷണം പോയ സംഭവത്തില്‍ ഇന്‍ഷുറന്‍സ് തുക നല്‍കാന്‍ കമ്പനി തയ്യാറായെങ്കിലും മാനേജ്‌മെന്റ് ഇതിനെ എതിര്‍ത്തിരുന്നു. തുടര്‍ന്ന് വാഹന ഉടമ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. 1998 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Post Your Comments