Latest NewsIndiaNews

ബി.ജെ.പി മുഖ്യമന്ത്രിയ്ക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മുതിര്‍ന്ന ബി.ജെ.പി നേതാവ്

റാഞ്ചി•ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതുവരെ പ്രഖ്യാപിച്ച 72 സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ തന്റെ പേര് ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച്, മുഖ്യമന്ത്രി രഘുബര്‍ ദാസിനെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന പ്രഖ്യാപനവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് സരയു റോയ്.

ജംഷഡ്പൂര്‍ (ഈസ്റ്റ്), ജംഷഡ്പൂര്‍ (വെസ്റ്റ്) അസംബ്ലി മണ്ഡലങ്ങളില്‍ നിന്ന് താന്‍ മത്സരിക്കുമെന്ന് റോയ് പറഞ്ഞു. 2014 ലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ജംഷഡ്പൂര്‍ (വെസ്റ്റ്) മണ്ഡലത്തില്‍ നിന്ന് വിജയിച്ചിരുന്നു.

ഞായറാഴ്ച വൈകുന്നേരം സംസ്ഥാന മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കുകയും നിയമസഭാ അംഗത്വം ഉപേക്ഷികുകയും ചെയ്തു . താൻ മന്ത്രിസ്ഥാനം രാജിവയ്ക്കുകയാണെന്നും അത് ഉടൻ പ്രാബല്യത്തിൽ സ്വീകരിക്കുമെന്നും ഗവർണർ ദ്രൗപതി മുർമുവിന് അയച്ച കത്തിൽ റോയ് പറഞ്ഞു.

തിങ്കളാഴ്ച രാജിവയ്ക്കുമെന്ന് റോയ് നേരത്തെ പറഞ്ഞിരുന്നു.

ജാർഖണ്ഡ് മന്ത്രിസഭയിലെ ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃ കാര്യ മന്ത്രിയായിരുന്നു റോയ്.

രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ നിന്നും നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നവംബർ 30 നും ഡിസംബർ 20 നും ഇടയിൽ അഞ്ച് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്ന ജാർഖണ്ഡിലെ 81 അംഗ നിയമസഭയിലേക്ക് ബിജെപി പ്രഖ്യാപിച്ച 72 സ്ഥാനാർത്ഥികളുടെ ആദ്യ നാല് പട്ടികയിൽ പേര് ഇല്ലാത്തതിനെ തുടർന്നാണ് റോയിയുടെ നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button