നിലവില്‍ എംഎല്‍എമാരായ ഷാഫി പറമ്പിലും ശബരിനാഥനും യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവും മുന്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഹക്കീം പഴഞ്ഞിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സമയമില്ലാത്ത എംഎല്‍എമാരെന്തിനാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാവാന്‍ കൂടി നില്‍ക്കുന്നത്? അവര്‍ക്ക് മണ്ഡലം നോക്കിയാല്‍ പോരേ? എന്നീ സംശയങ്ങളുന്നയിച്ചുകൊണ്ടാണ് പോസ്റ്റ്. താന്‍ കുറേ പ്രാവശ്യം ഇക്കാര്യമുന്നയിച്ച് ഫോണ്‍ വിളിച്ചപ്പോള്‍ രണ്ട് പേരും ഫോണെടുത്തില്ലെന്നും നേതാവ് പോസ്റ്റില്‍ കുറിക്കുന്നു.
ഹക്കീം പഴഞ്ഞിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
കേരളത്തിലെ രണ്ടു ഗ്രൂപ്പുകാർ എം.എൽ.എമാരെ യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റുമാരായി നിർദ്ദേശിക്കുന്നു എന്ന് വാർത്ത കണ്ടതുമുതൽ ഞാനൊരു കാര്യം തീരുമാനിച്ചിരുന്നു. അവർക്ക് അതിനുള്ള സമയം ഉണ്ടോ എന്നറിയലായിരുന്നു ലക്ഷ്യം. അതിന് വേണ്ടി അവരെ ഒന്ന് ഫോൺ ചെയ്യാൻ തീരുമാനിച്ചു. മൂന്ന് ദിവസമായി ഈ പ്രയത്‌നത്തിലായിരുന്നു.
പ്രവർത്തിക്കുന്ന ഒരു എം.എൽ.എയ്ക്ക് 24 മണിയ്ക്കൂർ തന്നെ പോരാതെ വരും. ഷാഫി സംഘാടനത്തിൽ മികവു പുലർത്തിയ ആളാണ്. ശബരി കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കുന്നതിലും മികവ് പുലർത്തിയ ആളാണ്. അതിൽ തർക്കമില്ല.
പക്ഷെ ഒരു യൂത്ത് കോൺഗ്രസുകാരൻ മൂന്ന് ദിവസമായി നിരന്തരം വിളിച്ചിട്ടും ഫോൺ എടുക്കാൻ പോലും സമയമില്ലാത്ത ഇവരുടെ കയ്യിൽ യൂത്ത് കോൺഗ്രസ് ഏൽപിച്ച് കൊടുക്കാൻ ഗ്രൂപ്പ് മുതലാളിമാർ തീരുമാനിച്ചാൽ യൂത്ത് കോൺഗ്രസ് ചത്ത് തന്നെ കിടക്കും. സ്വന്തം മണ്ഡലവും കളഞ്ഞ് കുളിക്കും.
ഷാഫിയ്ക്ക് 9 പ്രാവശ്യവും, ശബരിയ്ക്ക് അഞ്ച് പ്രാവശ്യവും വിളിച്ചു. ഇതിൽ ശബരിയെ മൂന്നാമത് വിളിച്ചപ്പോൾ ഒരാൾ ഫോൺ എടുത്ത് എന്നോട് പറഞ്ഞത് അദ്ദേഹം മീറ്റിങ്ങിലാണ് എന്നൊരു മറുപടി കിട്ടി. പിന്നീട് രണ്ടു പ്രാവശ്യം വിളിച്ചിട്ടും കിട്ടിയില്ല. ഷാഫിയെ ഒമ്പത് പ്രാവശ്യവും കിട്ടിയില്ല. സ്‌ക്രീൻ വീഡിയോ എടുത്ത് വെച്ചിട്ടുണ്ട്.
ഒരു അർജന്റ് കാര്യത്തിനായ് യൂത്ത് കോൺഗ്രസ് മണ്ഡലം/ ബ്‌ളോക്ക് പ്രസിഡന്റ് വിളിച്ചാലും ഇത് തന്നെയാവും അവസ്ഥ.
അതുകൊണ്ട് യൂത്ത് കോൺഗ്രസിനെ നയിക്കാനായ് സമയവും, പ്രാപ്തിയുമുള്ള റിയാസ് മുക്കോളിയെ പോലെ, റിജിൽ മാക്കുറ്റിയെ പോലെ, ജഷീർ പള്ളിവയലിനെ പോലുള്ള ഒരുപാട് പേർ ഈ പാർടിയിലുണ്ട്. അവർ കടന്ന് വരട്ടെ. അവർക്കും അവസരങ്ങൾ ലഭിക്കട്ടെ. പ്രസ്ഥാനം ശക്തി പ്രാപിക്കട്ടെ.
https://www.facebook.com/hakkim.panjayathmember/posts/2563768947071479
Post Your Comments