കതിരൂര്‍: ട്രോളുകളെല്ലാം കാറ്റില്‍ പറത്തി കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ പരിപാടിയുടെ ഭാഗമായി ചൂണ്ടയിടല്‍ മത്സരം നടത്തി ഡിവൈഎഫ്‌ഐ. തയ്യില്‍മുക്ക് യൂണിറ്റിന്റെ നേതൃത്വത്തില്‍ തയ്യില്‍മുക്ക് പുഴയിലായിരുന്നു മത്സരം. രണ്ട് കടുക്കാച്ചി(കടുങ്ങാലി) മീനുകളെ പിടികൂടിയ പൊന്ന്യം സ്വദേശി എം. അനീഷ് വിജയിയായി. എം സുജേഷിനാണ് രണ്ടാം സ്ഥാനം. ചൂണ്ടയും ഇരയുമായി എത്തിയ 11 പേര്‍ മത്സരത്തില്‍ പങ്കെടുത്തു. ഇതില്‍ ആറു പേരുടെ ചൂണ്ടയില്‍ മീന്‍ കുടുങ്ങി.
അനീഷിന്റെയും സുജേഷിന്റെയും ചൂണ്ടയില്‍ ഒരുമണിക്കൂറിനിടെ രണ്ട് മീനുകള്‍ കുടുങ്ങി. ഇതേത്തുടര്‍ന്ന് മീനിന്റെ തൂക്കം നോക്കിയാണ് വിജയിയെ കണ്ടെത്തിയത്. മത്സരം കാണാനും ഒട്ടേറെപ്പേരെത്തിയിരുന്നു. സിപിഎം പൊന്ന്യം ലോക്കല്‍ സെക്രട്ടറി ടി.കെ.ഷാജി ഉദ്ഘാടനം ചെയ്തു. തയ്യില്‍ ബ്രാഞ്ച് സെക്രട്ടറി വി.രാജേഷ് അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി പി.റിനീഷ് പ്രസംഗിച്ചു. കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന്റെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഒട്ടേറെ വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. 100 രക്തദാന ക്യാംപുകളും ജില്ലയില്‍ ഉടനീളം ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്നുണ്ട്. നവംബര്‍ 25ന് കൂത്തുപറമ്പില്‍ അര ലക്ഷം പേര്‍ അണിനിരക്കുന്ന യുവജന റാലി നടക്കും.
Post Your Comments