ചിക്കമംഗളൂരു: അയ്യപ്പദര്‍ശനത്തിനായി ആന്ധ്രയില്‍ നിന്നും പുറപ്പെട്ട സ്വാമിമാര്‍ക്കൊപ്പം തെരുവു നായയും. 480 കിലോമീറ്ററോളം സ്വാമിമാരുടെ കൂടെ കാല്‍നടയായി താണ്ടിയാണ് ഈ നായ കൗതുകമായത്. എവിടെ നിന്നാണ് ഒപ്പം കൂടിയതെന്ന് അറിയില്ലെങ്കിലും 20 ദിവസമായി നായ തങ്ങളുടെ കൂടെയുണ്ടെന്ന് സ്വാമിമാര്‍ പറയുന്നു. തുടക്കത്തില്‍ കൂറേ ദൂരെയായി പിന്തുടര്‍ന്നിരുന്ന നായ പിന്നീട് തങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നടക്കാന്‍ ആരംഭിച്ചു. നിരന്തരം യാത്രതുടര്‍ന്നതോടെ ഭക്ഷണവും വെള്ളവും നല്‍കി നായയെ തങ്ങള്‍ സേവിക്കുകയാണെന്നും ഇവര്‍ പറഞ്ഞു.
പതിമൂന്നംഗ അയ്യപ്പ ഭക്തരുടെ സംഘത്തോടൊപ്പമാണ് ഈ നായ ഇത്രയും ദൂരം സഞ്ചരിച്ചത്. ഇനി ശബരിമല വരെ ഈ നായയെയും കൊണ്ടു പോകുമെന്നാണ് ഭക്തര്‍ തീരുമാനിച്ചിരിക്കുന്നത്. ഇത്രയധികം ദൂരം സഞ്ചരിച്ചതിനാല്‍ നായയുടെ കാല്‍പ്പാദങ്ങളില്‍ മുറിവുണ്ടായിട്ടുണ്ടെന്നും അടുത്തുള്ള മൃഗഡോക്ടറുടെ ചികിത്സ തേടിയെന്നും ഭക്തര്‍ പറഞ്ഞു. എല്ലാവര്‍ഷവും മുടങ്ങാതെ മലചവിട്ടുന്ന സംഘമാണ് തങ്ങളെന്നും ഇത്തരത്തിലൊരു അനുഭവം ആദ്യമാണെന്നും സ്വാമിമാര്‍ പറയുന്നു. കഴിഞ്ഞ ഒക്ടോബര്‍ മാസം 31നാണ് സംഘം യാത്രതിരിച്ചത്. നിലവില്‍ ഈ സംഘം കര്‍ണ്ണാടകത്തിലെ ചിക്കമംഗളൂരുവിലെ കൊട്ടിഗേഹാരയിലാണുള്ളത്. ഇവര്‍ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
#WATCH Karnataka: A stray dog has been following a group of 13 Ayyappa devotees, who are on a pilgrimage to Kerala's Sabarimala & has walked 480 km so far. The devotees started from Andhra Pradesh's Tirumala on Oct 31 & have reached Chikkamagaluru dist's Kottigehara now. (17.11) pic.twitter.com/9ke8uFwRCt
— ANI (@ANI) November 18, 2019
Post Your Comments