കൊച്ചി: ബി.ജെ.പി. സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് കെ സുരേന്ദ്രൻ വരുമെന്ന് സ്ഥിരീകരിക്കാത്ത വിവരം. അതേസമയം, ബി.ജെ.പി. സംസ്ഥാന അധ്യക്ഷനെ കണ്ടെത്താൻ ദേശീയ സംഘടനാ ജനറൽസെക്രട്ടറി ബി.എൽ. സന്തോഷും ആർ.എസ്.എസ്. സംസ്ഥാന നേതൃത്വവും ചർച്ച നടന്നു. പാലക്കാട്ടുനടന്ന രണ്ടാംഘട്ട ചർച്ചയിൽ, കുമ്മനം രാജശേഖരനെ വീണ്ടും അധ്യക്ഷപദവിയിലേക്കു കൊണ്ടുവരണമെന്ന് ആർ.എസ്.എസ്. ആവശ്യപ്പെട്ടു.എന്നാൽ, ദേശീയ നേതൃത്വം ഏകപക്ഷീയ തീരുമാനമെടുക്കുന്നതിനെ ആർ.എസ്.എസ്. എതിർത്തു. ആർ.എസ്.എസ്. പ്രാന്തപ്രചാരക് ഹരികൃഷ്ണൻ, സഹപ്രാന്ത പ്രചാരക് സുദർശൻ, പ്രാന്ത സഹകാര്യവാഹ് എം. രാധാകൃഷ്ണൻ എന്നിവരാണ് പാലക്കാട്ട് കൂടിക്കാഴ്ചയ്ക്കെത്തിയത്. ഇക്കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളിലടക്കം ദേശീയനേതൃത്വമാണ് തീരുമാനമെടുക്കുന്നതെന്നും ദേശീയ സെക്രട്ടറി ചൂണ്ടിക്കാട്ടി. തുടർന്ന് ഇക്കാര്യങ്ങൾ ചർച്ചചെയ്യാൻ കേന്ദ്രസംഘടനാ ജനറൽസെക്രട്ടറി കൊച്ചിയിലെ ആർ.എസ്.എസ്. ആസ്ഥാനത്തെ ബൈഠക്കിൽ പങ്കെടുക്കുമെന്ന് കുരുതിയിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല.
ALSO READ: ശബരിമല ദർശനത്തിനു പോകുന്ന യുവതികൾ അർബൻ നക്സലുകളാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ
കൊച്ചിയിൽ പ്രാഥമിക കൂടിയാലോചനകൾ ഉപതിരഞ്ഞെടുപ്പുകൾക്കുമുന്പ് നടന്നിരുന്നു. ഇതിന്റെ വിവരങ്ങൾ പുറത്തായതോടെയാണ് രണ്ടാംഘട്ട രഹസ്യചർച്ച പാലക്കാട്ടേക്കു മാറ്റിയത്.
Post Your Comments