ലഖ്‌നൗ: പോലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ മന്ത്രിയെ വിളിച്ചുവരുത്തി യോഗി ആദിത്യനാഥ് ശകാരിച്ചു. മന്ത്രിസഭാംഗമായ സ്വാതി സിങിനെ ആണ് വിളിച്ചു വരുത്തി ശാസിച്ചത്. വിഷയത്തില്‍ 24 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ഡി.ജിപിയ്ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ പ്രചരിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ നടപടി. അതേസമയം, ശബ്ദ സന്ദേശത്തിന്റെ ആധികാരികത പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മന്ത്രി സ്വാതി സിങ്ലഖ്‌നൗ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ കാന്ദ് ബിനു സിങിനെ ശകാരിക്കുന്ന ശബ്ദരേഖയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അന്‍സല്‍ ഡെവലെപ്പേഴ്‌സ് എന്ന കമ്പനിയ്‌ക്കെതിരെ കേസെടുത്തതിനാണ് മന്ത്രി ഉദ്യോഗസ്ഥയെ ശകാരിക്കുന്നത്.
ALSO READ: ബാല്‍ താക്കറെ ചരമദിനം: ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ മുദ്രാവാക്യവുമായി ശിവസേന പ്രവര്‍ത്തകര്‍
സെപ്തംബര്‍ 29ന് റിയല്‍ എസ്റ്റേറ്റ് ഭീമന്‍മാരായ അന്‍സല്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ അന്‍സലിനെ വ്യാജരേഖ ചമയ്ക്കല്‍, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങള്‍ക്ക് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിനെ കുറിച്ചാണ് മന്ത്രി ശബ്ദസന്ദേശത്തില്‍ സംസാരിക്കുന്നത്. കമ്പനിക്കെതിരെ കള്ളക്കേസാണ് എടുത്തതെന്ന് മന്ത്രി ശബ്ദരേഖയില്‍ പറയുന്നു. ഇത് ഉന്നത ബന്ധമുള്ള കേസാണെന്നും മുഖ്യമന്ത്രിക്ക് ഇതേക്കുറിച്ച് അറിയാമെന്നും മന്ത്രി പറയുന്നുണ്ട്. കേസ് ഒഴിവാക്കാനും ജോലിയില്‍ തുടരുന്നതിനും വീഡിയോ വൈറലായതോടെ മന്ത്രി അധാകാര ദുര്‍വിനിയോഗം നടത്തുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികളായ എസ്.പിയും, കോണ്‍ഗ്രസും രംഗത്തെത്തി.
Post Your Comments