Latest NewsNewsIndia

മറ്റൊരാളുമായി ലൈംഗിക ബന്ധമെന്ന് സംശയം: യുവതി കാമുകന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ചു

ഫ്ലോറിഡ•മറ്റൊരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നുവെന്ന് ആരോപിച്ച് ഫ്ലോറിഡ സ്വദേശിനിയായ യുവതി കാമുകന്റെ ലിംഗം കടിച്ചുമുറിച്ചു. മിയാമി ബീച്ചിൽ ഇരുവരും ചേര്‍ന്നുള്ള രു മണിക്കൂർ നീണ്ടുനിന്ന മദ്യപാനത്തിനിടെ ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

33 എസ്പെരൻസ ഗോമസ് കാമുകനോടൊപ്പം ബിയർ കുടിക്കുകയായിരുന്നു. അര്‍ദ്ധ രാത്രിയില്‍ കാമുകന്റെ ഒരു പെണ്‍സുഹൃത്തും ഇവര്‍ക്കൊപ്പം ചേര്‍ന്നു. കുറച്ച് സമയത്തിന് ശേഷം സുഹൃത്ത് പോയി. എന്നാല്‍ പ്രകോപിതയായ ഗോമസ്, കാമുകന്‍ ആ സ്ത്രീയുമായി കിടക്ക പങ്കിടാന്‍ ആഗ്രഹിക്കുന്നുവെന്ന് ആരോപിച്ചു വഴക്കിട്ടു.

യുവതി അവനെ ശകാരിക്കുകയും കൈകളില്‍ കൂട്ടിപ്പിടിച്ച ശേഷം കത്തി ഉപയോഗിച്ച് കുത്താന്‍ തുടങ്ങിയെന്നും പോലീസ് സ്റ്റേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒടുവില്‍ യുവതി കാമുകന്റെ ലിംഗത്തില്‍ കടിക്കുകയായിരുന്നു. സംഭവത്തിൽ ഇരയ്ക്ക് ഗുരുതരമായി പരിക്കേറ്റോ എന്ന് വ്യക്തമല്ല.

മാരകായുധം ഉപയോഗിച്ച് അക്രമിച്ചതിനും ഗാര്‍ഹിക പീഡനകുറ്റവും ചുമത്തിയാണ് ഗോമസിനെ അറസ്റ്റ് ചെയ്തത്. അവരുടെ ബോണ്ട്‌ 6,500 ഡോളറായി നിശ്ചയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button