പീരുമേട് : മരണപ്പാച്ചിൽ നടത്തുന്ന ട്രെക്കിങ് ജീപ്പ് സർവീസുകൾ നിയന്ത്രിക്കാനാകാത്തതിൽ പൊറുതിമുട്ടിയ നാട്ടുകാർ ഒടുവിൽ സ്പീഡ് കുറച്ചു വണ്ടി ഓടിച്ചില്ലെങ്കിൽ അടിച്ചു കരണം പൊട്ടിച്ചിരിക്കും എന്ന് ബാനർ എഴുതിക്കെട്ടി. വാഗമൺ–ഉളുപ്പുണി, വണ്ടിപ്പെരിയാർ –സത്രം റൂട്ടിൽ ആണ് വിനോദസഞ്ചാരികളുടെ ജീവന് യാതൊരു സുരക്ഷയും ഇല്ലാതെ ട്രെക്കിങ് ജീപ്പുകൾ ചീറിപ്പായുന്ന കാഴ്ച കാണാൻ സാധിക്കുന്നത്. മരണപ്പാച്ചിൽ നടത്തുന്ന ജീപ്പ് സർവീസുകളെ നിയന്ത്രിക്കാൻ നിയമപാലകർക്ക് കഴിയാതെ വരുന്നത് അപകടങ്ങളുടെ എണ്ണം വർധിപ്പിക്കുന്ന സാഹചര്യം ഉണ്ടായതോടെയാണ് നാട്ടുകാർക്ക് ബാനർ കെട്ടേണ്ട അവസ്ഥ ഉണ്ടായത്.
കൊടുംവളവ്, പാറക്കെട്ടുകൾ, കുത്തനെയുള്ള ഇറക്കം, ഉയരത്തിലുള്ള മലനിരകൾ ഇത്തരം അപകട സാധ്യത നിറഞ്ഞ റോഡുകളിലൂടെ മത്സരയോട്ടം നടക്കുമ്പോൾ പൊലീസ്, മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കാഴ്ചക്കാരായി മാറി നിൽക്കുന്നുവെന്നും, ജില്ലാ ഭരണകൂടവും ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിൽ ഭാരവാഹികളും പരാതികൾ പലതും കണ്ടില്ലെന്ന് നടിക്കുന്നുവെന്നും ആരോപണമുണ്ട്.
Also read : ബസില്‍ കയറുന്നതിനിടെ ബസ് മുന്നോട്ടെടുത്തു : ബസില്‍ നിന്നും തെറിച്ചു വീണ വീട്ടമ്മയുടെ നില ഗുരുതരം
മൂന്ന് മാസത്തിനിടെ വാഗമൺ–ഉളുപ്പുണി റൂട്ടിൽ നടന്നത് ഒട്ടേറെ അപകടങ്ങളാണ് ഉണ്ടായതെന്ന് റിപ്പോർട്ടുകളുണ്ട്. ട്രക്കിങ് നടത്തുന്ന വാഹനങ്ങളുടെ കാര്യക്ഷമത, ഡ്രൈവർമാരുടെ പരിചയസമ്പത്ത് എന്നിവ പരിശോധിക്കുകയോ, വാഹനത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നു ഉണ്ടോ എന്നതു സംബന്ധിച്ച് അന്വേഷണം നടത്തുകയോ ചെയ്യാറില്ലെന്നാണ് ആക്ഷേപം. ജീപ്പുകൾക്ക് സമയക്രമം നിശ്ചയിക്കാൻ കഴിയാത്ത അവസ്ഥ മത്സരയോട്ടത്തിനു ഇടയാക്കുന്നു. ഓരോ ട്രിപ്പുകളിലും കയറ്റാവുന്ന സഞ്ചാരികളുടെ എണ്ണം സംബന്ധിച്ച കർശന നിർദേശം നടപ്പാക്കുന്നില്ല. വിവിധ വകുപ്പുകളുടെ ഏകോപനം, അവലോകനം.ഡ്രൈവർമാർക്ക് ആവശ്യമായ നിയമ ബോധവൽക്കരണം നൽകാത്ത സ്ഥിതിയാണെന്നും പരാതിയുണ്ട്.
Post Your Comments