ദുബായ്: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിലും ഇന്ത്യ ആധിപത്യം തുടര്‍ന്നതോടെ പുതുക്കിയ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഉയര്‍ന്ന സ്ഥാനം സ്വന്തമാക്കി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയും ഓപ്പണിങ് ബാറ്റ്‌സ്മാന്‍ മായങ്ക് അഗര്‍വാളും. ഷമി ആദ്യ പത്തിലും മായങ്ക് 11ാം റാങ്കിലുമാണ് സ്ഥാനം നേടിയത്. ടെസ്റ്റില്‍ 58 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റാണ് ഷമി നേടിയത്. മായങ്ക് 243 റണ്‍സ് നേടിയിരുന്നു.ഷമിക്ക് പുറമെ രണ്ട് ഇന്ത്യന്‍ ബൗളര്‍മാര്‍ ആദ്യ പത്തിലുണ്ട്. ജസ്പ്രീത് ബുംറ (4), ആര്‍ അശ്വിന്‍ (10) എന്നിവരാണ് ആദ്യ പത്തിലുള്ള ബൗളര്‍മാര്‍.
Read also: ഐസിസിയുടെ പുതിയ ടെസ്റ്റ് റാങ്കിങിൽ നാല് ഇന്ത്യന്‍ താരങ്ങള്‍; ശർമ്മയ്ക്ക് ഏറ്റവും ഉയർന്ന സ്ഥാനം
790 പോയിന്റാണ് ഷമിക്കുള്ളത്. ഇത്രയും പോയിന്റ് സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ പേസറാണ് ഷമി. കപില്‍ ദേവ് (877), ജസ്പ്രീത് ബുംറ (832) എന്നിവരാണ് മറ്റുപേസര്‍മാര്‍. ബാറ്റിങ് നിരയില്‍ 691 പോയിന്റുള്ള മായങ്ക് 11 സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയത്. നാല് ഇന്ത്യന്‍ താരങ്ങളും ആദ്യ പത്തിലുണ്ട്. വിരാട് കോഹ്‌ലി (2), ചേതേശ്വര്‍ പൂജാര (4) അജിന്‍ക്യ രഹാനെ (5), രോഹിത് ശര്‍മ്മ (10) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് താരങ്ങൾ.
Post Your Comments