മുംബൈ: ബാല്‍ താക്കറെയുടെ ചരമദിനം ആചരിക്കാനെത്തിയപ്പോൾ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ മുദ്രാവാക്യം മുഴക്കി ശിവസേന പ്രവര്‍ത്തകര്‍. ആദരാഞ്ജലി അര്‍പ്പിച്ച് ഫഡ്‌നാവിസ് മടങ്ങുമ്ബോഴായിരുന്നു സംഭവം. ബാല്‍ താക്കറെയുടെ ഏഴാം ചരമ വാര്‍ഷികമായിരുന്നു ഇന്ന്. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ബിജെപിയുമായുള്ള ബന്ധം ശിവസേന വേര്‍പെടുത്തിയെങ്കിലും ബിജെപി നേതാക്കള്‍ ബാല്‍ താക്കറെയെ സ്മരിച്ച് രംഗത്തെത്തിയിരുന്നു. ആത്മാഭിമാനം എന്താണെന്ന് ജനങ്ങളെ പഠിപ്പിച്ച നേതാവാണ് ബാല്‍താക്കറെയെന്ന് ഫഡ്‌നാവിസ് പറഞ്ഞു. ‘ആരുടെ സര്‍ക്കാര്‍, ശിവസേന സര്‍ക്കാര്‍’ എന്നായിരുന്നു പ്രവര്‍ത്തകരുടെ മുദ്രാവാക്യം.
അതേസമയം മഹാരാഷ്ട്രയിലെ ശിവസേനഎന്‍സിപികോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടാകുമെന്നാണ് കരുതുന്നത്. മുതിര്‍ന്ന എന്‍സിപി നേതാവായ ശരത് പവാര്‍ ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും ഇക്കാര്യം പ്രഖ്യാപിക്കുക. മഹാരാഷ്ട്രക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടിയ ബാല്‍ താക്കറെ രാജ്യസ്‌നേഹിയും ഹിന്ദുക്കളുടെ അഭിമാനവുമാണെന്ന് ബിപ്ലബ് ദേബ് പറഞ്ഞു. ട്വീറ്റിലൂടെയാണ് ബിപ്ലബ് ദേബ് ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments