KeralaLatest NewsNews

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട വീട്ടമ്മയുമായുള്ള ചാറ്റിങ് പരസ്യപ്പെടുത്തിയതായി സംശയം; മറ്റൊരു പെൺകുട്ടിയെ കാണിച്ച് യുവാവിന് കെണിയൊരുക്കി യുവതി, ഒടുവിൽ സംഭവിച്ചത്

കൊച്ചി: കൊച്ചിയില്‍ ഡേറ്റിംഗ് ഗ്രൂപ്പ് വഴി പെൺവാണിഭം വ്യാപകമാകുന്നതായി സംശയം. കഴിഞ്ഞ ദിവസം കൊച്ചി നോര്‍ത്ത് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട റോയല്‍പാര്‍ക്ക് ഹോട്ടലിനു മുമ്പില്‍വെച്ച് ഒരു യുവാവിനെ ഒരു സംഘം മർദിച്ചിരുന്നു. യുവാവ് അംഗമായ ഡേറ്റിംഗ് ഗ്രൂപ്പിലെ വീട്ടമ്മയായിരുന്നു ഇവരെ അയച്ചത്. താനുമായുള്ള ചാറ്റിംഗ് യുവാവ് പരസ്യപ്പെടുത്തി എന്ന സംശയം വന്നപ്പോഴാണ് ഇവർ യുവാവിനെ മർദിക്കാൻ ഗുണ്ടകളെ അയച്ചത്.

Read also: മാളയിൽ ടീനേജ് പെൺകുട്ടിയെ നിരന്തരമായി പീഡിപ്പിച്ചു പെൺവാണിഭം നടത്തിയ സംഭവം, മുഖ്യപ്രതി അറസ്റ്റില്‍

ഒരു ഡേറ്റിംഗ് ഗ്രൂപ്പില്‍ അംഗമായ യുവാവ് അതുവഴി ഒരു പെൺകുട്ടിയെ പരിചയപ്പെട്ടു. തുടർന്ന് സ്ഥിരം ചാറ്റിങ് ആരംഭിച്ചു. തുടർന്ന് യുവതിയെ കാണണമെന്ന് യുവാവ് പറയുകയുകയും ഇവർ 30000 രൂപ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് കൊച്ചിയില്‍ വച്ച് ഇരുവരും നേരില്‍ കണ്ടുമുട്ടിയെങ്കിലും യുവാവിന് പെണ്‍കുട്ടിയെ ഇഷ്ടമായില്ല. ഇതോടെ പെണ്‍കുട്ടി ഇയാള്‍ക്ക് വീട്ടമ്മയായ മറ്റൊരു യുവതിയെ പരിചയപ്പെടുത്തിക്കൊടുത്തു. പിന്നീട് വീട്ടമ്മയുമായായിരുന്നു ഇയാളുടെ ചാറ്റിംഗ്. എന്നാല്‍ ചാറ്റിംഗ് ലീക്കായതോടെ ഇതിന്റെ പിന്നില്‍ യുവാവാണെന്നു സംശയിച്ച വീട്ടമ്മ ഇയാളെ ഉപദ്രവിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഇതിന്റെ ഭാഗമായി മറ്റൊരു പെണ്‍കുട്ടിയെ യുവാവുമായി അടുപ്പിച്ചു. ഈ പെണ്‍കുട്ടിയുമായി ചാറ്റിംഗിലൂടെ യുവാവ് അടുക്കുകയും ഈ പെണ്‍കുട്ടിയുടെ വാക്കുവിശ്വസിച്ച് ഹോട്ടലിലെത്തിയപ്പോള്‍ യുവാവിനെ ഗുണ്ടകൾ മർദിക്കുകയുമായിരുന്നു. ഡേറ്റിംഗ് ഗ്രൂപ്പില്‍പ്പെട്ട യുവതികള്‍ക്ക് ഗുണ്ടാ സംഘങ്ങളുടെ സംരക്ഷണം ഉള്ളതുകൊണ്ട് തന്നെ ശക്തമായ ഒരു സെക്സ് റാക്കറ്റ് തന്നെ ഇതിനു പിന്നിലുണ്ട് എന്ന നിഗമനത്തിലാണ് പോലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button