മാള: അഷ്ടമിച്ചിറ കേന്ദ്രീകരിച്ച് നടന്ന പെണ്‍വാണിഭക്കേസില്‍ മുഖ്യപ്രതി അറസ്റ്റിലായി. വാടാനപ്പള്ളി സ്വദേശി ചിറയത്ത് ചന്ദ്രമോഹന്‍ (71) ആണ് അറസ്റ്റിലായത്. ഇയാളാണ് ഒന്നാംപ്രതി. കഴിഞ്ഞ ദിവസം ദമ്പതിമാരായ അന്നമനട വാഴേലിപ്പറമ്പില്‍ അനീഷ്‌കുമാര്‍(45), ഭാര്യ നീതു(33) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.വാട്സ് ആപ്പ് വഴി ചന്ദ്രമോഹനനാണ് ആദ്യമായി പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്.
പിന്നീട് ഇവരെ ദമ്പതിമാര്‍ക്ക് പരിചയപ്പെടുത്തുകയായിരുന്നു. ദമ്പതിമാരാണ് പലര്‍ക്കുമായി പെണ്‍കുട്ടിയെ കാഴ്ചവെച്ചത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 11 പേരുള്‍പ്പെട്ട സെക്സ് റാക്കറ്റിനെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത്.സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടി കഴിഞ്ഞ 28-ന് ജീവനൊടുക്കാന്‍ ശ്രമം നടത്തി. ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തുകയും കേസെടുക്കുകയുമായിരുന്നു.
സംഭവത്തില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. വാട്സ് ആപ്പ് വഴി ചന്ദ്രമോഹന്‍ എന്നയാളെയാണ് പെണ്‍കുട്ടി ആദ്യം പരിചയപ്പെടുന്നത്. പിന്നീടാണ് ചന്ദ്രനും ദമ്പതിമാരും ചേര്‍ന്ന് പെണ്‍കുട്ടിയെ അങ്കമാലി അത്താണിയിലെത്തിച്ച് പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
അതിനുശേഷം ഭീഷണിപ്പെടുത്തി പലതവണ പലരും പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി മൊഴിനല്‍കിയിരിക്കുന്നത്.
Post Your Comments