കോഴിക്കോട് : ശബരിമല യുവതി പ്രവേശനത്തിൽ സർക്കാരിന്റെ നിലപാടിനെതിരെ നവോത്ഥാന സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ വിമർശനവുമായി രംഗത്തെത്തിയതിൽ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. ശബരിമലയെ തകര്‍ക്കാന്‍ മാത്രമുള്ളതായിരുന്നു നവോത്ഥാന സമിതിയും മതിലുമെന്നു കെ സുരേന്ദ്രൻ വിമർശിക്കുന്നു. സത്യത്തില്‍ കഴിഞ്ഞ ഒരു കൊല്ലം എന്തു നവോത്ഥാനമാണ് ഈ കേരളനാട്ടില്‍ നവോത്ഥാന സമിതിയും സര്‍ക്കാരും നടത്തിയതെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. തെരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടിയപ്പോള്‍ നവോത്ഥാനക്കാരെ വഴിയാധാരമാക്കി പിണറായിയും കൂട്ടരും തടിതപ്പിയെന്നും, വിഷപ്പാമ്പിനെ , നമ്പിയാലും കമ്മികളെ നമ്പരുതെന്ന് നവോത്ഥാനപടുക്കള്‍ ഇനിയെങ്കിലും തിരിച്ചറിഞ്ഞാല്‍ അവര്‍ക്കു നല്ലതെന്നും കെ സുരേന്ദ്രൻ ഫേസ് ബുക്കിൽ കുറിച്ചു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ :
പിണറായി വിജയനും കൂട്ടരും കഴിഞ്ഞ മണ്ഡലകാലത്ത് തടിക്കൂട്ടിയുണ്ടാക്കിയ നവോത്ഥാന സമിതിയുടെ അമരക്കാരിലൊരാൾ ഇന്ന് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണല്ലോ?സത്യത്തിൽ കഴിഞ്ഞ ഒരു കൊല്ലം എന്തു നവോത്ഥാനമാണ് ഈ കേരളനാട്ടിൽ നവോത്ഥാന സമിതിയും സർക്കാരും നടത്തിയതെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. ഒരു കൊല്ലത്തിനിടയിൽ നൂറുകണക്കിന് സ്ത്രീകൾ കേരളത്തിൽ പീഡനത്തിനിരയായി. അതിൽ നിരവധി സ്ത്രീകൾ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർ ആത്മഹത്യ ചെയ്തു. ദളിത് പട്ടികജാതി ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ് ഇതിൽ ഭൂരിഭാഗം പേരും. വാളയാറിലെ പിഞ്ചുകുഞ്ഞുങ്ങളുടെ പീഡനവും തുടർന്നുള്ള കൊലപാതകവും സർക്കാരിന്റെ സഹായം ഒന്നുകൊണ്ടുമാത്രം വെറുതെവിട്ടുപോയതും പ്രതികൾ രക്ഷപ്പെട്ടതും ഈയിടെയാണ്. നവോത്ഥാനസമിതി ഇക്കാര്യത്തിൽ ഒന്നും ചെയ്തില്ലെന്നുമാത്രമല്ല ജനരോഷം തണുപ്പിക്കാൻ പാവപ്പെട്ട ആ അമ്മയെ കൂട്ടിക്കൊണ്ടുപോയി പിണറായിയുടെ കാലുപിടിപ്പിച്ചിട്ടും പുനരന്വേഷണക്കാര്യത്തിൽ ഇതുവരെ ഒരു തീരുമാനവുമായിട്ടില്ല. പാർട്ടിക്കാരുടെ പീഡനപരമ്പരകളും സദാചാരക്കൊലകളും പട്ടിണിമരണങ്ങളും അനുസ്യൂതം തുടരുമ്പോഴും നവോത്ഥാനക്കാരെന്തുചെയ്യുകയായിരുന്നു? ശബരിമലയെ തകർക്കാൻ മാത്രമുള്ളതായിരുന്നു നവോത്ഥാനസമിതിയും മതിലും. തെരഞ്ഞെടുപ്പിൽ തിരിച്ചടി കിട്ടിയപ്പോൾ നവോത്ഥാനക്കാരെ വഴിയാധാരമാക്കി പിണറായിയും കൂട്ടരും തടിതപ്പി. വിഷപ്പാമ്പിനെ നമ്പിയാലും കമ്മികളെ നമ്പരുതെന്ന് നവോത്ഥാനപടുക്കൾ ഇനിയെങ്കിലും തിരിച്ചറിഞ്ഞാൽ അവർക്കുനല്ലത്.
https://www.facebook.com/KSurendranOfficial/posts/2616899145061372?__xts__%5B0%5D=68.ARCn1v9XamccLFoZUMSpynWVJYRPNMcyrxvgnheUlw1K9CVDE78J2ig-e-D3Q1teCF5c2wqzYxhtDS4JpK9PjcXSdYRb0qbRa2iJi_Zt3plei8f0FZeSmwOdPZ6LUti77Kyy9L6BpNtl6XYNbM4g4jSr4OPb1fTlefUER91VeD7VT5tlyl9ac6iYRXvFlSoFbf2gcR3mYlLEIXFEB94Ia-olC5PNWC32du0Ly0cFtY-4Uq1ZkPFVa5CDmhdhAHnZtWigCY_dIS-6VHDtm5NLQl5pPcxKn6J2nkskMJ0tQGDkkCfVB0AosgilPfd4cV3sGfXxTwHYhzaH6yNAxwYjVQ&__tn__=-R
Also read : ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ബി.ജെ.പി നേതാവ് വാനതി ശ്രീനിവാസന്റെ പ്രതികരണം
Post Your Comments