കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ പത്തനംതിട്ട, കോട്ടയം, പാലക്കാട് ജില്ലകളിലെ പ്രോജക്ട് ഫെല്ലോ തസ്തികയിൽ താല്കാലിക നിയമനം നടത്തുന്നു. ഇതിലേക്ക് 26ന് രാവിലെ 10.30ന് തിരുവനന്തപുരത്തുള്ള ബോർഡിന്റെ ആസ്ഥാനത്ത് എഴുത്ത് പരീക്ഷയും നേരിട്ടുള്ള അഭിമുഖവും നടക്കും. അതത് ജില്ലകളിൽ (പത്തനംതിട്ട, കോട്ടയം, പാലക്കാട്) നിന്നുമുള്ള ഉദ്യോഗാർത്ഥികളെയാണ് ഒഴിവിലേയ്ക്ക് പരിഗണിക്കുക. വിശദവിവരങ്ങൾ www.keralabiodiversity.org ൽ ലഭിക്കും. ഫോൺ: 0471-2724740, 2721135.
Post Your Comments