Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsOmanGulf

ദേശീയദിനം: അവധി പ്രഖ്യാപിച്ച് ഗൾഫ് രാജ്യം

മസ്‌ക്കറ്റ് : 49ാം ദേശീയദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി അവധി പ്രഖ്യാപിച്ച് ഒമാൻ. നവംബര്‍ 27നും നവംബര്‍ 28നുമാണ് അവധി. പൊതു സ്ഥാപനങ്ങള്‍ക്കും സ്വകാര്യസ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. ഡിസംബര്‍ ഒന്ന് ഞായര്‍ പ്രവര്‍ത്തിദിവസമായിരിക്കുമെന്നു അധികൃതർ അറിയിച്ചിട്ടുണ്ട്.

Also read : കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം ശക്തമാക്കി ഒമാന്‍

സമാധാനത്തിനും സ്ഥിരതയ്ക്കും ഊന്നൽ നൽകി മുന്നേറാൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദ് ആഹ്വാനം ചെയ്തു. മന്ത്രിസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഖാബൂസ് ബിൻ സൈദ് ഇക്കാര്യം പറഞ്ഞത്. രാജ്യത്തിന്റെ വികസന പ്രക്രിയകൾ മുന്നോട്ടു കൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ബൈത് അൽ ബർക്ക രാജകൊട്ടാരത്തിൽ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു വിവിധ വിഷയങ്ങളിൽ മന്ത്രിസഭാ അംഗങ്ങളുമായി മാൻ ഭരണാധികാരി ചർച്ചകൾ നടത്തിയത്. രാജ്യത്തിന്റെ സമഗ്രവികസനം, സാമ്പത്തിക സുസ്ഥിരത, ധനപരമായ സന്തുലിതാവസ്ഥ എന്നിവ കൈവരിക്കുന്നതിന് നടത്തിയ വിജയകരമായ ശ്രമങ്ങളിൽ സുൽത്താൻ ഖാബൂസ് ബിൻ സൈദ് സംതൃപ്തി പ്രകടിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button