KeralaLatest NewsNews

കെഎസ്ആർടിസി ശബരിമല സർവീസ്; കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു

കൊച്ചി: ശബരിമല സർവീസുകൾക്കായി കെഎസ്ആർടിസി കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. കോടതി ഉത്തരവ് പ്രകാരം താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതാണ് കെ എസ് ആർ ടി സിയെ പ്രതിസന്ധിയിലാക്കിയത്. ജീവനക്കാരുടെ ക്ഷാമം സർവ്വീസുകളെ ബാധിക്കാതിരിക്കാനായി ഇക്കാര്യം ഉന്നയിച്ച് കെഎസ്ആർടിസി ഹൈക്കോടതിയെ സമീപിച്ചു.

Read also: ‘ഭക്ഷണം കഴിക്കാനായി സ്വകാര്യ ഹോട്ടലുകൾക്ക് മുന്നിൽ കെഎസ്ആർടിസി ബസുകൾ നിർത്താൻ പാടില്ല; പുതിയ നിർദേശങ്ങൾ ഇങ്ങനെ

നിലയ്ക്കൽ പമ്പ റൂട്ടിൽ 120 അധിക ബസ്സുകൾ സർവീസ് നടത്തും. വിവിധ ഡിപ്പോകളിൽ നിന്ന് 500 ബസ്സുകൾ വിവിധ ഘട്ടങ്ങളിലായി വിനിയോഗിക്കും. ആവശ്യമായാൽ കൂടുതൽ ബസുകൾ അനുവദിക്കും. നിലയ്ക്കൽ പമ്പ ബസുകൾ അറ്റകുറ്റപ്പണികൾ നടത്തിയാണ് അയക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button