KeralaLatest NewsNewsFacebook Corner

നിങ്ങളിൽ എത്ര പേർക്ക് അറിയാം KSEB ബില്ലിൽ കാണിക്കുന്ന ‘യൂണിറ്റ്’ എന്താണെന്ന് ?

ഒരു യൂണിറ്റ് എന്ന് പറഞ്ഞാൽ നമ്മൾ ഉപായോഗിക്കുന്ന വൈദ്യുതിയുടെ അളവാണ് . ഉദാഹരണത്തിന് 10 വാട്ട് പവർ ഉള്ള ഒരു LED ബൾബ് നമ്മൾ 10 മണിക്കൂർ ഓൺ ആക്കി ഇടുന്നു എന്ന് വിചാരിക്കുക അപ്പോൾ അകെ വൈദ്യുതിയുടെ ഉപയോഗം.

10 വാട്ട്(W ) * 10 മണിക്കൂർ(h ) = 100 Wh .

ഇങ്ങനെ തുടർച്ചയായി 10 ദിവസം കഴിയുമ്പോൾ നമ്മൾ ഉപയോഗിച്ച വൈദ്യുതി എത്ര ആണെന്ന് നോക്കാം.

10 വാട്ട് (W ) * 10 (h ) * 10 ദിവസം = 1000 Wh

അകെ പത്ത് ദിവസത്തെ വൈദ്യുതി ഉപയോഗം = 1000 Wh .

1000 Wh ആണ് ഒരു യൂണിറ്റ് വൈദ്യുതി എന്ന് പറയുന്നത് .

ഇപ്പോളത്തെ ഡിജിറ്റൽ മീറ്റർ കുറെ കൂടി കൂടുതൽ വിവരങ്ങൾ നമുക്കു തരുന്നുണ്ട്. അതിൽ എത്ര യൂണിറ്റ് വൈദ്യുതി നമ്മൾ ഉപയോഗിച്ചു എന്നു അറിയണമെങ്കിൽ KWh എന്ന പാരാമീറ്റർ ആണ് നോക്കേണ്ടത്.

ജോലിക്ക് പോകുന്നവർ ഗേറ്റ് തുറന്ന് ഇടാൻ കഴിയാത്തവർക്ക് ഇഷ്ടമുള്ള ദിവസം സ്പെഷൽ റീഡിംഗ് ഇടുക്കാൻ സൗകര്യം നിലവിൽ തന്നെ ഉണ്ട്. ഓഫീസിൽ അറിയിച്ച് 50 രൂപ ഫീസ് ആയി അടച്ചാൽ മതി.

ദീർഘകാലം വീട്ടിൽ നിന്ന് മാറി നിൽക്കുന്നവർ ശരാശരി ഉപയോഗം കണക്കാക്കി തുക മുൻക്കൂർ ആയി അടച്ചാൽ പിഴയിൽ നിന്ന് ഒഴിവാകാം.

തുടർച്ചയായി രണ്ടു തവണ റീഡിംഗ് എടുക്കാൻ കഴിയാത്ത സ്ഥിതി ഉണ്ടായാൽ നോട്ടീസ് നൽകും. അതിന് ശേഷം പിഴ ഈടാക്കി റീഡിംഗ് എടുക്കാൻ 7 ദിവസം അനുവദിക്കും. ഈ സമയത്തിനുള്ളിൽ അതിനുള്ള സൗകര്യം ഒരുക്കിയില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കാമെന്നാണ് നിയമം.

മീറ്ററിലെ അക്കങ്ങൾ പകർത്തിയെഴുതുക എന്നതിലുപരി വൈദ്യുതി ബോർഡിന്റെ സാമ്പത്തിക സ്രോതസ്സാണ് മീറ്റർ റീഡിംഗ്. ഇവിടെയുണ്ടാവുന്ന ചെറിയ പിഴവുകൾ പോലും ദീർഘകാലാടിസ്ഥാനത്തിൽ വലിയ നഷ്ടം ഉണ്ടാക്കും.

മീറ്ററിംഗ് തിരിമറി എന്തേലും സംഭവിച്ചിട്ടുണ്ടെങ്കിൽ Tampering Indiation എന്ന പാരാമീറ്ററിൽ കണ്ടെത്താൻ സാധിക്കും.

മീറ്റർ ഡിസ്പ്ലേയിൽ Lb എന്ന ചിഹ്നം അഥവാ ലോ ബാറ്ററി വന്ന് കഴിഞ്ഞാൽ ഓഫീസിൽ അറിയിച്ച് മീറ്ററിന്റെ ലഭ്യതക്കനുസരിച്ച് മാറ്റേണ്ടതാണ്.

സീൽ തുടർച്ചയായി തുറക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ പാടുകൾ Terminal Cover ന്റെ സ്ക്രൂവിൽ കാണാൻ കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button