മലപ്പുറം: പ്ലാസ്റ്റിക് മാലിന്യം നൽകുന്നവർക്ക് വയറ് നിറയെ ഭക്ഷണം നൽകുന്ന പദ്ധതിയുമായി മലപ്പുറം നഗരസഭ. പ്ലാസ്റ്റിക് തരൂ ഭക്ഷണം തരാം എന്ന പേരിലാണ് പദ്ധതി. മാലിന്യം ശേഖരിച്ച് ആര്‍ക്കും നഗരസഭയിലെ ഖനി എന്ന എംആര്‍എഫ് യൂണിറ്റില്‍ എത്തിക്കാം. ആദ്യ ഘട്ടത്തില്‍ ഉച്ച ഭക്ഷണമാണ് കിട്ടുക. ഉച്ചയ്ക്ക് 12.30മുതല്‍ 1.30 വരെയാണ് ഭക്ഷണ സൗകര്യമുള്ളത്. അടുത്ത ഘട്ടത്തിൽ ചായ നൽകാനും പദ്ധതിയുണ്ട്. ഭക്ഷണം വേണ്ടാത്തവർക്ക് സമ്മാനങ്ങളും നൽകും.
Read also: പ്ലാസ്റ്റിക് മാലിന്യം നൽകിയാൽ മുട്ട ഫ്രീ
പ്ലാസ്റ്റിക് കവറുകളുമായി എത്തിയ കലക്ടര്‍ ജാഫര്‍ മാലിക്കിന് ഭക്ഷണം കൈമാറി പി ഉബൈദുല്ല എംഎല്‍എയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് മുന്നോടിയായി നഗരസഭാ കൗണ്‍സിലര്‍മാരും ജീവനക്കാരും എന്‍എസ്‌എസ് വൊളന്റിയര്‍മാരും റാലിയായി റോഡരികിലുള്ള പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചിരുന്നു.
Post Your Comments