ഭോപ്പാൽ : സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. മധ്യപ്രദേശിൽ ഭോപ്പാലിലെ വിദിഷിയിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ ആനന്ദ് ഗൗതമിനെതിരെയാണ് യുവതിയുടെ പരാതിയില്‍ യുവതിയുടെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്.
ജൂണ്‍ 15നായിരുന്നു സംഭവമുണ്ടയത്. സ്റ്റേഷനിലെ ജോലി സമയം കഴിഞ്ഞാണ് ആനന്ദ് സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചത്. ജോലി കഴിഞ്ഞു ആനന്ദിനൊപ്പം സഹോദരിയെ കാത്ത് നില്‍ക്കവേ ശാരീരിക അസ്വസ്ഥതയുണ്ടായി. ബാത്ത്റൂമില്‍ പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ ആനന്ദ് ഒരു ഹോട്ടലില്‍ മുറിയെടുത്ത് മയക്കു മരുന്ന് നല്‍കി മയക്കി പീഡിപ്പിക്കുകയായിരുന്നു. പീഡനദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും, ലൈംഗികബന്ധത്തിന് വിസമ്മതിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Post Your Comments