സ്‌കൂളില്‍ നിന്നും തിരികെയെത്തിയ പതിനാലുകാരന്റെ അടിവസ്ത്രം മുഴുവന്‍ രക്തത്തില്‍ കുതിര്‍ന്നത് കണ്ട് വീട്ടുകാര്‍ അമ്പരന്നു. വീട്ടുകാര്‍ ഉടന്‍ തന്നെ ജിയാങ് ഹുവാ എന്ന വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിച്ചു. തമാശയ്ക്ക് ജനനേന്ദ്രിയത്തിനകത്തേക്ക് മാഗ്‌നറ്റിക്ക് ബീഡ്‌സ് കയറ്റിയതായിരുന്നു കുട്ടി. ആഭരണ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ചെറിയ മുത്തുകളാണിവ.
ഒരു കൗതുകത്തിനാണ് ജിയാങ് ഇപ്രകാരം ചെയ്തതെങ്കിലും കളി കാര്യമാവുകയായിരുന്നു. ബാക്കിയുണ്ടായിരുന്ന മുത്തുകളുപയോഗിച്ച് അകത്തുപോയവ തിരിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പേടിച്ച കുട്ടി വീട്ടുകാരോട് കാര്യം പറഞ്ഞില്ല. എന്നാല്‍ സ്‌കൂളില്‍വച്ച് മൂത്രമൊഴിക്കാന്‍ പോയപ്പോള്‍ ജനനേന്ദ്രിയത്തിന്റെ അകത്ത് നിന്നും രക്തം വന്നു. വീട്ടിലെത്തിയപ്പോഴേക്കും അടിവസ്ത്രം മുഴുവന്‍ രക്തത്തില്‍ കുതിര്‍ന്നിരുന്നു. 53 മുത്തുകളാണ് ഡോക്ടര്‍മാര്‍ ജനനേന്ദ്രിയത്തില്‍ നിന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. അകത്തേക്ക് കയറിപ്പോയ മുത്തുകള്‍ കാരണം ഉള്ളില്‍ മുറിവ് സംഭവിച്ചു. ഇതോടൊപ്പം ജിയാങ് പരിഭ്രമിക്കുക കൂടെ ചെയ്തതോടെ നില വഷളായെങ്കിലും ജിയാങ് സുഖം പ്രാപിച്ചുവെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്.
Post Your Comments