
കോഴിക്കോട്: ഒരു കാരണവശാലും മുസ്ലീം പള്ളികളിൽ സ്ത്രീ പ്രവേശനം അനുവദിക്കില്ലെന്ന് വ്യക്തമാക്കി സുന്നി വിഭാഗം. ഇതിനായി സുപ്രീം കോടതിയെ സമീപിക്കാനും സുന്നി വിഭാഗം തീരുമാനിച്ചു .സുന്നി പള്ളികളില്‍ സ്ത്രീകള്‍ക്കു പ്രവേശനം വേണ്ടെന്ന നിലപാട് പരിഗണിച്ചു വേണം മുസ്ലിം വ്യക്തി നിയമബോര്‍ഡ് കോടതിയെ സമീപിക്കാനെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായ് വ്യക്തമാക്കി. മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാതിരിക്കാൻ നിയമവഴി തേടുമെന്ന് സമസ്ത നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സുന്നി പള്ളികളില്‍ സ്ത്രീ പ്രവേശനം വേണമെന്ന ആവശ്യം കോടതി പറഞ്ഞാലും അംഗീകരിക്കില്ലെന്ന് സമസ്ത ഇ കെ വിഭാഗം ജനറല്‍ സെക്രട്ടറി കെ. ആലികുട്ടി മുസലിയാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശനം നല്‍കാമെന്നാണ് നിലപാടെങ്കിലും ശബരിമലയുമായി ബന്ധിപ്പിച്ചത് ആശങ്കയുണ്ടാക്കുകയാണെന്ന് ജമാ അത്തെ ഇസ്ലാമി പ്രതികരിച്ചു.
ALSO READ: തൃപ്തി ദേശായിയുടെ ശബരിമല ദര്‍ശനം : മുന്നറിയിപ്പുമായി രാഹുല്‍ ഈശ്വര്‍
ശബരിമല യുവതീ പ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ സുന്നിപള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് പുരോഗമന മുസ്ലീം സംഘടനകള്‍ നിയമപോരാട്ടവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് ആലികുട്ടി മുസലിയാരുടെ പ്രതികരണം. മുജാഹിദ് പള്ളികളില്‍ നേരത്തെ തന്നെ സ്ത്രീകള്‍ക്കു പ്രവേശനമുണ്ട്. സുന്നി വിഭാഗം അത് അംഗീകരിക്കുന്നുമില്ല.
Post Your Comments