Latest NewsKeralaNews

VIDEO STORY : ശബരിമലയിൽ ഇന്ന് നട തുറക്കും, കനത്ത ജാഗ്രത

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും.വൈകിട്ട് അഞ്ച് മണിക്കാണ് നടതുറക്കുക. ഇന്ന് പ്രത്യേക പൂജകള്‍ ഇല്ല. തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന പുതിയ മേല്‍ ശാന്തിമാരുടെ സ്ഥാനാരോഹണമാണ് പ്രധാന ചടങ്ങ്. മണ്ഡലകാലത്തിനോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. സന്നിധാനത്ത് എത്തുന്ന എല്ലാവര്‍ക്കും ദേവസ്വംബോര്‍ഡ് അന്നദാനം നല്‍കും.

ശബരിമലയിലും പരിസര പ്രദേശങ്ങളിലും കര്‍ശനസുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് അറിയിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ മൂന്ന് എസ്പി മാരുടെ നേതൃത്വത്തിലും പരിസര പ്രദേശങ്ങളിലും പൊലീസിനെ വിന്യസിച്ചു.

മൂന്നു സ്ഥലങ്ങളിലും എസ്.പി മാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച ചുമതലയേറ്റു. കൂടാതെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ റിസര്‍വ്ഡ് ഫോഴ്‌സും സ്‌ട്രൈക്കിംഗ് ഫോഴ്‌സും പ്രവര്‍ത്തിക്കും. 2800 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. ക്ഷേത്ര ദർശനത്തിനായി 36 യുവതികൾ ഓൺലൈൻ അപേക്ഷ സമർപ്പിച്ചതും, നിലവിലെ കോടതി വിധിയുടെ പശ്ചാത്തലവും പ്രശ്ന സാധ്യതയുള്ളതായത്കൊണ്ടുതന്നെ വലിയ രീതിയിലുള്ള സുരക്ഷയാണ് പോലീസിന്റെ ഭാഗത്തു നിന്നുള്ളത്. കഴിഞ്ഞ മണ്ഡല കാലത്തെ വിവാദ സാഹചര്യം കണക്കിലെടുത്തു ദർശനം നടത്താതിരുന്ന വിസ്വാസികൾ ഈ വർഷം ശബരിമലയിലേക്ക് എത്തും എന്നാണ് കണക്കു കൂട്ടൽ. അങ്ങനെ ആണെങ്കിൽ വലിയ രീതിയിലുള്ള ഭക്തജന തിരക്കായിരിക്കും ഈ തവണ ശബരിമലയില്‍ ഉണ്ടാവുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button