KeralaLatest NewsNews

വാഹനം ഓടിയ്ക്കുന്നവരുടെ കയ്യില്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഉയര്‍ന്ന പിഴത്തുക : പുക പരിശോധന ഫീസ് വര്‍ധിപ്പിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഗതാഗതനിയമ ലംഘനത്തിനു പുറമെ വാഹന പുക പിരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരില്‍നിന്നും ഉയര്‍ന്ന പിഴത്തുക ഈടാക്കാന്‍ തീരുമാനം. 2000 രൂപയാണ് സര്‍ട്ടിഫിക്കറ്റ് കയ്യിലില്ലെങ്കില്‍ വാഹന ഉടമകളില്‍ നിന്നും ഈടാക്കുന്നത്. ഇതിനൊപ്പം വാഹന പുകപരിശോധന നിരക്ക് വര്‍ധിപ്പിച്ചു. നിരക്ക് കൂട്ടിക്കൊണ്ടുള്ള വിജ്ഞാപനം ഉടന്‍ തന്നെ പുറത്തിറങ്ങും. പുതിയ നിരക്കുകള്‍ ഇപ്രകാരമാണ്.

ഡീസല്‍ ഓട്ടോയുടെ പുകപരിശോധന നിരക്ക് ഇനി മുതല്‍ 90 രൂപയാകും. നിലവില്‍ ഇത് 60 രൂപയായിരുന്നു. ഇരുചക്രവാഹനങ്ങള്‍, പെട്രോള്‍ ഓട്ടോ എന്നിവയുടെ പുകപരിശോധന ഫീസ് 80 രൂപയായി വര്‍ധിക്കും. നിലവില്‍ ഇവയുടെ നിരക്ക് 60 രൂപയായിരുന്നു.

പെട്രോള്‍ കാറുകളുടെ പുകപരിശോധന നിരക്ക് 75 രൂപയില്‍ നിന്ന് 100 രൂപയായും, ഡീസല്‍ കാറിന്റെ പരിശോധന നിരക്ക് 75 രൂപയില്‍ നിന്ന് 110 രൂപയായും കൂട്ടി. ബസ്സിന്റെയും ലോറിയുടെയും പുക പരിശോധന ഫീസ് 100 രൂപയില്‍ നിന്നും 150 രൂപയായും കൂടും.
പുകപരിശോധന സര്‍ട്ടിഫിക്കറ്റ് കൈവശമില്ലെങ്കില്‍ 2000 രൂപയാണ് പിഴ. രേഖകള്‍ കൈവശമില്ലാത്തത് ആവര്‍ത്തിച്ചാല്‍ 10,000 രൂപ പിഴ ഓടുക്കേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button