തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന പുക പരിശോധന നിരക്ക് വർധിപ്പിച്ചു.സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 2000 രൂപ പിഴ നൽകണം. നിരക്ക് കൂട്ടിക്കൊണ്ടുള്ള വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. ഡീസല്‍ ഓട്ടോകളുടെ പുക പരിശോധന തുക 90 രൂപയായി വര്‍ദ്ധിക്കും. നേരത്തെ ഇത് 60 രൂപയായിരുന്നു. അതെസമയം ഇരുചക്ര വാഹനങ്ങള്‍ക്കും പെട്രോള്‍ ഓട്ടോക്കും 60 രൂപയില്‍ നിന്ന് 80 രൂപയായാണ് നിരക്ക് വര്‍ധിക്കുന്നത്. പെട്രോള്‍ കാറുകള്‍ക്ക് നിലവില്‍ 75 രൂപയാണ് പുക പരിശോധന നിരക്ക്. ഇത് 100 രൂപയായി ഉയരുമ്പോള്‍ ഡീസല്‍ കാറുകളുടെ നിരക്കിലും വര്‍ധനവുണ്ടാകും. 75ല്‍ നിന്ന് 110 രൂപയായാണ് ഇവയുടെ നിരക്ക് വര്‍ധിക്കുന്നത്.
ALSO READ: ദുബായിയിൽ, പാര്‍ക്കിങിലെ മൂന്നാം നിലയിൽ നിന്ന് കാര്‍ താഴെവീണ് പ്രവാസി മരിച്ചു
പുതിയ നിരക്ക് നിലവില്‍ വരുന്നതോടെ ഇത് 150 രൂപയായാണ് വര്‍ധിക്കുക. അതെസമയം, പുക പരിശോധന സര്‍ട്ടിഫിക്കറ്റ് കൈവശമില്ലാത്ത പക്ഷം 2000 രൂപ പിഴ ലഭിക്കും. ഇതേ നിയമലംഘനം ആവര്‍ത്തിച്ചാല്‍ 10,000 രൂപയാണ് പിഴ. ഹെവി വാഹനങ്ങളുടെ പുതിയ പുക പരിശോധന നിരക്കുകള്‍ പ്രകാരം, ബസിനും ലോറിക്കും നിലവിലുണ്ടായിരുന്ന തുക 100 രൂപയായിരുന്നു.
Post Your Comments