UAELatest NewsNewsGulf

ദുബായിയിൽ, പാര്‍ക്കിങിലെ മൂന്നാം നിലയിൽ നിന്ന് കാര്‍ താഴെവീണ് പ്രവാസി മരിച്ചു

ദുബായ് : പാര്‍ക്കിങിലെ മൂന്നാം നിലയിൽ നിന്ന് കാര്‍ താഴെവീണ് പ്രവാസി മരിച്ചു. ദുബായ് വിമാനത്താവളത്തിൽ കാര്‍ഗോ വില്ലേജിലെ പാര്‍ക്കിങ് ഏരിയയില്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. പാര്‍ക്കിങ് സ്ഥലത്ത് കാര്‍ നിര്‍ത്താന്‍ ഡ്രൈവർ ശ്രമിച്ചെങ്കിലും നിയന്ത്രണം വിട്ട് മൂന്നാം നിലയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ‘അല്‍ ബയാന്‍’ പത്രം ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ദുബായ് പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ വ്യാഴാഴ്ച രാവിലെ എട്ട് മണിക്കാണ് അപകടം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് ട്രാഫിക് വിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍ മസ്റൂഇ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മരിച്ച ഡ്രൈവറെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.

Also read : സൗദിയിലുണ്ടായ വാഹനപകടത്തില്‍ ആറ് പേര്‍ക്ക് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button