തിരുവനന്തപുരം : സംസ്ഥാനത്ത് ഡിസംബര്‍ ഒമ്പത് വരെ ഈ പാതയില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം. ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നു. ആലപ്പുഴവഴിയുള്ള മൂന്ന് ട്രെയിനുകളാണ് ഡിസംബര്‍ ഒമ്പത് വരെ കോട്ടയംവഴി തിരിച്ചുവിടുന്നത്. പാളത്തിലെ അറ്റകുറ്റപ്പണിയെ തുടര്‍ന്നാണ് ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നത്. ട്രെയിന്‍ നന്പര്‍ 16603 മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് ശനിയാഴ്ചമുതല്‍ കോട്ടയംവഴിയാണ് ഓടുക. എറണാകുളം ടൗണില്‍ നിര്‍ത്തുന്ന ട്രെയിനിന് കോട്ടയം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. ഈദിവസങ്ങളില്‍ വ്യാഴാഴ്ചകളില്‍മാത്രം അറ്റകുറ്റപ്പണികള്‍ നടക്കാത്തതിനാല്‍ നവംബര്‍ 21, 28, ഡിസംബര്‍ അഞ്ച് തീയതികളില്‍ െട്രയിന്‍ ആലപ്പുഴവഴിതന്നെ ഓടും.
Read Also :കറുത്ത ബാനറും ബാഡ്ജും ധരിച്ച് പ്രതിഷേധവുമായി ആലപ്പുഴ- എറണാകുളം ട്രെയിന്‍ റൂട്ടിലെ യാത്രക്കാര്‍
െ
ട്രയിന്‍ നമ്പര്‍ 12432 നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി എക്‌സ്പ്രസും കോട്ടയംവഴിയാണ് ഓടുക. നിസാമുദ്ദീനില്‍നിന്ന് നവംബര്‍ 17, 20, 24, 25, 27, ഡിസംബര്‍ ഒന്ന്, നാല്, എട്ട് തീയതികളില്‍ പുറപ്പെടുന്ന െട്രയിന്‍ എറണാകുളം ടൗണിനുശേഷം കോട്ടയത്തും നിര്‍ത്തും. വഴിമാറ്റിവിടുന്ന മറ്റൊരു െട്രയിന്‍ നന്പര്‍ 22207 എം.ജി.ആര്‍. ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്. ചെന്നൈയില്‍നിന്ന് നവംബര്‍ 19, 22, 26, 29, ഡിസംബര്‍ മൂന്ന്, ആറ് തീയതികളില്‍ യാത്രതിരിക്കുന്ന െട്രയിനിന് എറണാകുളം ടൗണ്‍, കോട്ടയം, ചെങ്ങന്നൂര്‍, കായംകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.
Post Your Comments