കൊളമ്പോ: ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ശ്രീലങ്കന്‍ പീപ്പിള്‍സ് ഫ്രണ്ട് പാര്‍ട്ടി സ്ഥാനാര്‍ഥി ഗോതാബായ രാജപക്സെയ്ക്ക് അനുകൂലമായ സാഹചര്യമെന്ന് പ്രവചനം. 1.59 കോടി വോട്ടര്‍മാരുള്ള ശ്രീലങ്കയില്‍ ശനിയാഴ്ച രാവിലെ 7 മണിക്കാണ് തിരഞ്ഞെടുപ്പ് ആരംഭിച്ചത്. അതേസമയം, ഭരണത്തിലുള്ള മുന്നണിയായ യുണൈറ്റഡ് നാഷണല്‍ ഫ്രണ്ടിന്റെ സ്ഥാനാര്‍ഥി സജിത്ത് പ്രേമദാസയും ശക്തമായ മത്സരം കാഴ്ചവെയ്ക്കുന്നുണ്ട്.
മുന്‍ പ്രസിഡന്റ് മഹേന്ദ്ര രാജപക്സെയുടെ സഹോദരന് കൂടിയായ ഗോതാബായ ശ്രീലങ്കയില്‍ തമിഴ് പുലികളും സര്‍ക്കാരും തമ്മില്‍ ആഭ്യന്തര യുദ്ധം നടന്ന സമയത്ത് പ്രതിരോധ സെക്രട്ടറിയായിരുന്നു. ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തിന് അവസാനം കുറിച്ച 2009ല്‍ മാത്രം. എല്‍.ടി.ടി.ഇ തുടച്ചുനീക്കി ശ്രീലങ്കയില്‍ സാധാരണ ജീവിതം തിരികെ കൊണ്ടുവന്നതിന്റെ കീര്‍ത്തി മഹിന്ദ്ര രാജപക്സെയ്ക്കാണെങ്കിലും അന്ന് നടന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ രാജപക്സെ സഹോദരന്മാരുടെ മേല്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു.
മുന്‍ പ്രസിഡന്റ് രണസിംഗെ പ്രേമദാസെയുടെ മകനാണ് എതിര് സ്ഥാനാര്‍ഥിയായ സജിത്ത് പ്രേമദാസ. നിലവിലെ മന്ത്രിസഭാംഗം കൂടിയായ അദ്ദേഹത്തിനാണ് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ പിന്തുണ. നിലവിലെ പ്രസിഡന്റ് മൈത്രീപാല സിരിസേന മത്സരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
Post Your Comments