ബാംഗ്ളൂർ : ഐപിഎൽ താരലേല ആവേശം ആരംഭിക്കുവാനിരിക്കെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസൺ. ടൂർണമെന്റിന്റെ താരകൈമാറ്റത്തിനുള്ള സമയം ഇന്നലെ അവസാനിക്കാനിരിക്കെയായിരുന്നു ആ രസകരമായ ചർച്ച അരങ്ങേറിയത്. ട്വിറ്ററായിരുന്നു ചർച്ചാവേദി.
@rajasthanroyals any plans of trading @IamSanjuSamson to #RCB ??
?— thorking ???????? (@thorking14) November 14, 2019
ഐ പി എല്ലിന്റെ പുതിയ സീസണിൽ ഓരോ ടീമും നിലനിര്‍ത്തിയ കളിക്കാരെയും ഒഴിവാക്കിയ കളിക്കാരെയുംക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവിട്ടു. രാജസ്ഥാന് റോയല്‍സ് സഞ്ജു സാംസണെ ടീമിൽ നിലനിർത്തിയിരുന്നു. അപ്പോഴാണ് , ട്വിറ്ററിൽ മലയാളി താരം സഞ്ജു സാംസണെ ബാഗ്ലൂര് റോയല്‍ ചലഞ്ചേഴ്സിന് വില്ക്കുന്നോ എന്ന ചോദ്യവുമായി ഒരു ആരാധകന് വന്നെത്തിയത്. കൗതുകം ജനിപ്പിച്ച ആ ചോദ്യം എന്നാൽ, ഞൊടിയിടയിൽ ട്വിറ്ററിൽ വ്യാപിച്ചു. ഇതോടുകൂടി ഉത്തരവുമായി രാജസ്ഥാൻ ടീമുമെത്തി. ഉത്തരം വളരെ ലളിതം, സഞ്ജുവിനെ ടീമിൽ വേണമെങ്കിൽ വെറും രണ്ടേ രണ്ടു താരത്തെ ഞങ്ങൾക്ക് തരൂ, പക്ഷെ ആ താരങ്ങൾ മറ്റാരുമായിരുന്നില്ല, സാക്ഷാൽ വിരാട് കോഹ്ലിയും എ ബി ഡിവില്ലിയേഴ്സും ആണ്.
Ummm, are you up for trading Virat & AB? ??
Cc: @RCBTweets https://t.co/x3IB3pjRdU
— Rajasthan Royals (@rajasthanroyals) November 14, 2019
You can have Mr Nags ?
PS: We know he will eventually find a way back to us. ✌? https://t.co/4TvW3sIefn
— Royal Challengers (@RCBTweets) November 14, 2019
മലയാളി താരത്തിന് വലിയൊരു അംഗീകാരവും കൗതുകം നിറഞ്ഞതുമായ ഈ പ്രതികരണം വൈറലുമായി. എന്നാല്‍ മിസ്റ്റര്‍ നാഗിനെ നിങ്ങള്‍ക്ക് തരാം എന്നായിരുന്നു ഇതിന് ബാംഗ്ലൂർ ടീം നൽകിയ മറുപടി. കൂടാതെ, സഞ്ജു വൈകാതെ ബാംഗ്ളൂരിലേക്ക് എത്തുമെന്നും മറുപടിയില്‍ അവർ കൂട്ടിച്ചേർത്തു.
ഈ ചർച്ച നടന്നുകൊണ്ടിരിക്കെ തന്നെ, അതാ മറ്റൊരു ആരാധകന്റെ ചോദ്യമുദിക്കുന്നു; നിങ്ങൾ സ്റ്റീവ് സ്മിത്തിനെ വില്ക്കാന് തയാറുണ്ടോ..?
ഹാഹാ.. നല്ല ചോദ്യം. നിങ്ങൾ സ്റ്റാൻഡ് അപ്പ് കൊമേഡിയനായാൽ നാന്നായിരിക്കും എന്ന് ഹാസ്യാത്മകമായിട്ടായിരുന്നു രാജസ്ഥാൻ അതിനും മറുപടി നൽകിയത്.
Haha, good one! You should try standup comedy! ? https://t.co/9hPQyE9GMQ
— Rajasthan Royals (@rajasthanroyals) November 15, 2019
Post Your Comments