KeralaLatest NewsNews

മണ്ഡല-മകര മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; ഇനി ശരണംവിളികളുടെ കാലം

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് ഉത്സവത്തിന് തുടക്കം കുറിച്ച് ശബരിമല നട തുറന്നു. വൈകീട്ട് അഞ്ചിന് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ കാര്‍മികത്വത്തില്‍ മേല്‍ശാന്തി വിഎന്‍ വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് വിളക്ക് തെളിയിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍ വാസു ഉള്‍പ്പെടെയുളളവര്‍ നടതുറക്കുന്ന വേളയില്‍ സന്നിധാനത്ത് ഉണ്ടായിരുന്നു. ക്ഷേത്രത്തില്‍ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നുളള ഭക്തരാണ് കൂടുതലും. വന്‍ സുരക്ഷാ വലയത്തിലാണ് ശബരിമല.

ശബരിമല നട തുറന്നതിന് പിന്നാലെ ഉപദേവതാ ക്ഷേത്രങ്ങളിലും നട തുറന്നു. ശബരിമല പുതിയ മേല്‍ശാന്തി എകെ സുധീര്‍ നമ്ബൂതിരി, മാളികപ്പുറം മേല്‍ശാന്തി എംഎസ് പരമേശ്വരന്‍ നമ്ബൂതിരി എന്നിവര്‍ ഇന്നുതന്നെ ചുമതലയേല്‍ക്കും.ഞായറാഴ്ച രാവിലെ നടതുറക്കുന്നത് പുതിയ മേല്‍ശാന്തിമാരാണ്.ഡിസംബര്‍ 27നാണ് തങ്കയങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ. ജനുവരി പതിനഞ്ചിനാണ് മകരവിളക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button