പത്തനംതിട്ട: കേന്ദ്രസര്‍ക്കാരില്‍നിന്ന് കിട്ടിയ പണം ഉപയോഗിച്ച് സന്നിധാനത്ത് അഞ്ച് കല്‍മണ്‌ഡപങ്ങളുടെ വഴിപാട് പണി. സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ക്കിട്ടിയ 46ലക്ഷംരൂപ മുടക്കിയാണ് നിര്‍മാണം. ഭക്തര്‍ക്ക് ആരാധന നടത്തുന്നതിനാണ് കല്‍മണ്‌ഡപങ്ങളെന്നാണ് ദേവസ്വംബോര്‍ഡിന്റെ വിശദീകരണം. മണ്ഡപങ്ങളുടെ തൂണുകളില്‍ മുകളിലും താഴെയുമായി കൊത്തുപണികളുണ്ട്.
നിലവില്‍ മേല്‍ക്കൂര നിര്‍മാണം പൂര്‍ത്തിയായി. മണ്‌ഡലകാലം തുടങ്ങുമ്പോഴും തറയില്‍ മാര്‍ബിള്‍ പാകുന്ന ജോലികള്‍ ബാക്കിയാണ്.എന്നാല്‍ പണിതവയിലൊന്നും അതിനുള്ള സൗകര്യങ്ങളില്ലെന്നു മാത്രമല്ല ആരു തിരിഞ്ഞുനോക്കാത്തിടത്താണ് മൂന്നെണ്ണം നിര്‍മിച്ചിരിക്കുന്നത്.കൊപ്രാക്കളത്തിനടുത്ത് പണിതതിന്റെ അവസ്ഥ ഇപ്പോഴേ ദയനീയം.സീസണില്‍ തേങ്ങകള്‍ കുമിഞ്ഞ്കൂടിയാല്‍പ്പിന്നെ ഇവിടേക്ക് ആരുംപോകാറില്ല. കൊപ്രാക്കളത്തിന്റെ ഷെഡ്ഡുകളും മറ്റുമായി നിന്നുതിരിയാന്‍ സ്ഥലവുമില്ലാത്ത ഈ സ്ഥലം പന്നികളുടെ വിഹാരകേന്ദ്രംകൂടിയാണ്.
മറ്റൊന്നുള്ളത് വലിയ നടപ്പന്തലിലേക്കിറങ്ങുന്ന വശത്ത് പഴയ പൂന്തോട്ടമുണ്ടായിരുന്നിടത്താണ്. കെട്ടിടങ്ങള്‍ക്കിടയില്‍ കുഴിയിലിറങ്ങിച്ചെന്ന് ആരും ആരാധന നടത്താന്‍ സാധ്യതയില്ല. ഒരുമണ്ഡപം എന്‍.എസ്.എസ്. ബില്‍ഡിങ്ങിന് പുറകിലാണ്. വലിയ തിരക്കുള്ളപ്പോള്‍പ്പോലും ആരും ഇൗ ഭാഗത്തേക്കൊന്നും പോകാറേയില്ല. ചെറിയ വിസ്താരത്തിലാണ് എല്ലാത്തിന്റേയും നിര്‍മാണം. പത്ത്പേര്‍ക്ക് ഒരുമിച്ചിരുന്ന് ശരണംവിളിക്കാനാവില്ല എന്നൊക്കെയാണ് പരാതികൾ.
Post Your Comments