Latest NewsKeralaNews

രണ്ടുവർഷത്തിൽ കൂടുതലായുള്ള വൈദ്യുതിച്ചാർജ് കുടിശ്ശിക ഇനി ഒറ്റത്തവണ തീർപ്പാക്കാം; പുതിയ പദ്ധതിയുമായി കെ.എസ്.ഇ.ബി

വൈദ്യുതിച്ചാർജ് കുടിശ്ശിക തീർക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി

തിരുവനന്തപുരം: വൈദ്യുതിച്ചാർജ് കുടിശ്ശിക തീർക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുമായി കെ.എസ്.ഇ.ബി. രണ്ടുവർഷത്തിൽ കൂടുതലായുള്ള വൈദ്യുതിച്ചാർജ് കുടിശ്ശിക അടച്ചു തീർക്കുന്നതിന് ആണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി. റവന്യൂ റിക്കവറി നേരിടുന്ന ഉപഭോക്താക്കൾക്കും വിവിധ കോടതികളിൽ കേസ് നിലനിൽക്കുന്ന ഉപഭോക്താക്കൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. അനധികൃത വൈദ്യുതി ഉപയോഗത്തിന് നടപടി നേരിടുന്നവർക്കും ഈ പദ്ധതിയിൽ അപേക്ഷിക്കാം. 5 വർഷത്തിൽ കൂടുതലുള്ള കുടിശ്ശികയ്ക്ക് 6 ശതമാനം പലിശ നൽകി പലിശത്തുക 6 തുല്യത്തവണകളായി അടയ്ക്കാനും വ്യവസ്ഥയുണ്ട്. 2019 നവംബർ 1 മുതൽ 2020 ഫെബ്രുവരി 29 വരെയാണ് പദ്ധതിയുടെ കാലാവധി. രണ്ടു മുതൽ 5 വർഷം വരെയുള്ള കുടിശ്ശികകൾക്ക് നിലവിലെ 18 ശതമാനം പലിശയ്ക്ക് പകരമായി 8.31 ശതമാനം നൽകിയാൽ മതിയാകും. എന്നാൽ മുൻപ് ഇത്തരം പദ്ധതികളിൽ അപേക്ഷിച്ച് ആനുകൂല്യം പറ്റിയവർക്കും വൈദ്യുതി മോഷണക്കുറ്റത്തിൻമേൽ നടപടി നേരിടുന്നവർക്കും വ്യവസ്ഥകൾ ബാധകമായിരിക്കില്ല.

ALSO READ: കേരള സര്‍വകലാശാലയില്‍ വൻ മാർക്ക് തട്ടിപ്പ്; തോറ്റവരെ കൂട്ടമായി ജയിപ്പിച്ചു

സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയ പ്രത്യേക ഉപഭോക്താക്കൾക്ക് കുടിശ്ശികത്തുകയടയ്ക്കുന്നതിന് 12 ശതമാനം പലിശ നിരക്കിൽ മുതൽതുകയ്ക്കും തവണകൾ അനുവദിക്കും. ഇളക്കിമാറ്റപ്പെട്ട കണക്‌ഷനുകൾക്ക് പരമാവധി 6 മാസത്തെ ഡിമാന്റ് ചാർജ് / ഫിക്‌സഡ് ചാർജ് നൽകിയാൽ മതി. അടച്ചുപൂട്ടിയ വ്യവസായശാലകൾക്കും തോട്ടങ്ങൾക്കും ഈ വ്യവസ്ഥ ബാധകമാണ്. പ്രത്യേക സാഹചര്യത്തിൽ അർഹരായ ഉപഭോക്താക്കൾക്ക് മുതലിലും കുറവു വരുത്തും. ഇതിനുള്ള അധികാരം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ജില്ലാതല കമ്മിറ്റിയിൽ നിക്ഷിപ്തമാണ്. പലിശയടക്കമുള്ള കുടിശ്ശികത്തുക ഒരുമിച്ചടയ്ക്കുന്നവർക്ക് പലിശത്തുകയിൻമേൽ വീണ്ടും 2 ശതമാനത്തിന്റെ അധിക ഇളവും അനുവദിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button