മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും അനിശ്ചിതാവസ്ഥ. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് ഗവര്‍ണറെ കാണാനിരുന്ന ശിവസേന-കോണ്‍ഗ്രസ് എന്‍.സി.പി സഖ്യം കൂടിക്കാഴ്ച റദ്ദാക്കി. പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ശിവസേനാ-കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്നു. പൊതു മിനിമം പരിപാടിയുടെ കരട് രൂപരേഖ ആയതോടെയാണ് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് മൂന്ന് പാര്‍ട്ടികളും തീരുമാനിച്ചത്.
അടുത്ത 25 വര്‍ഷം മഹാരാഷ്ട്രയെ ഉദ്ദവ് താക്കറെ നയിക്കുന്ന ശിവസേന നയിക്കും- സഞ്ജയ് റാവത്ത്
എന്നാല്‍ അപ്രതീക്ഷിതമായി അവസാന നിമിഷം കൂടിക്കാഴ്ച റദ്ദാക്കിയിരിക്കുകയാണ്.സഖ്യത്തില്‍ ധാരണയായ ശേഷം മൂന്ന് പാര്‍ട്ടികളും ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച റദ്ദാക്കിയതിന്റെ കാരണം വ്യക്തമല്ല.ഇതോടെ സംസ്ഥാനത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുമെന്ന് തന്നെയാണ് സൂചനകള്‍.
Post Your Comments