Latest NewsKeralaNews

സംസ്ഥാനത്ത് ഇനി റോഡുകള്‍ തകരില്ല : പ്രകൃതിക്ഷോഭം അതിജീവിയ്ക്കും..പുതിയ റോഡുകള്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി റോഡുകള്‍ തകരില്ല , പ്രകൃതിക്ഷോഭം അതിജീവിയ്ക്കും..പുതിയ റോഡുകള്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍. സംസ്ഥാന സര്‍ക്കാറിന്റെ പുതിയ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ. കേരള പുനര്‍നിര്‍മാണ പദ്ധതിയുടെ ഭാഗമായി പ്രകൃതി ക്ഷോഭം അതിജീവിക്കാന്‍ പ്രാപ്തമായ 25 റോഡുകളാണ് നിര്‍മിക്കുക. ലോക ബാങ്കിന്റേയും ജര്‍മന്‍ ഡെവലപ്പ്മെന്റ് ബാങ്കിന്റേയും സാമ്പത്തിക സഹായത്തോടെയാണ് റോഡുകള്‍ നിര്‍മിയ്ക്കുന്നത്. 12 ജില്ലകളിലെ 42 നിയോജക മണ്ഡലത്തിലാണ് മലവെള്ളപ്പാച്ചിലുകളേയും പ്രളയത്തേയും അതിജീവിക്കാന്‍ കഴിയുന്ന 25 റോഡുകള്‍ നിര്‍മിക്കുന്നത്.

Read Also :സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി സംബന്ധിച്ച് മന്ത്രി ജി.സുധാകരന്‍

2020ല്‍ നിര്‍മാണം ആരംഭിക്കും. നാല് പാക്കേജുകളായി തിരിച്ചാണ് നിര്‍മാണമെന്ന് നിര്‍മാണ ചുമതലയുള്ള കെഎസ്ടിപി അധികൃതര്‍ പറയുന്നു. വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വിവിധ ഏജന്‍സികളെ ചുമതലപ്പെടുത്തും. പാക്കേജ് ഒന്നില്‍ ഉള്‍പ്പെടുന്ന 147.68 കിലോ മീറ്ററും, പാക്കേജ് രണ്ടില്‍ വരുന്ന 147.30 കിലോമീറ്ററും നിര്‍മാക്കാനുള്ള സാമ്ബത്തിക സഹായം ലോക ബാങ്കില്‍ നിന്നാണ് ലഭിക്കുക.

പാക്കേജ് ഒന്നിനും രണ്ടിനുമായി ലോക ബാങ്കില്‍ നിന്ന് 1794 കോടി രൂപയാവും ലഭിക്കുക. മൂന്നും നാലും പാക്കേജിനുള്ള 1400 കോടി രൂപയുടെ സാമ്ബത്തിക സഹായം ജര്‍മന്‍ ഡെവലപ്പ്മെന്റ് ബാങ്ക് നല്‍കും. മൂന്നാം പാക്കേജിന്‍ 223.51 കിമീറ്ററും, നാലാം പാക്കേജില്‍ 147.02 കിലോമീറ്ററുമാണ് നിര്‍മിക്കുക. 2021 ജനുവരിയോടെ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button