തമിഴകത്തിന്റെ ചെല്ലകുട്ടി കാര്‍ത്തിയും തമിഴഴകി ജ്യോതികയും ഒന്നിക്കുന്ന പുതിയ ചിത്രം ‘തമ്പി’യുടെ ടീസർ പുറത്ത്. മലയാളത്തിലെ പ്രമുഖ സംവിധായകൻ ജീത്തു ജോസഫാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകരെ ഇതിനോടകം തന്നെ കീഴടക്കിയ ചിത്രത്തിന്റെ ടീസർ, മഹാനടൻ മോഹന്‍ലാലാണ് പുറത്തു വിട്ടത്. ജീത്തുവിനും കാര്‍ത്തിയ്ക്കും ജ്യോതികയ്ക്കും മോഹന്‍ലാല്‍ ആശംസകള്‍ നേർന്നു.
കാര്‍ത്തിയ്ക്കും ജ്യോതികയ്ക്കും പുറമെ, കട്ടപ്പ സത്യരാജൂം ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ’96’ എന്ന ഒറ്റ ചിത്രത്തിലെ ഈണങ്ങൾ കൊണ്ടുതന്നെ തെന്നിന്ത്യയിൽ മുഖമുദ്ര പതിപ്പിച്ച മലയാളിയായ ഗോവിന്ദ് വസന്തയാണ് ഈ ചിത്രത്തിനും സംഗീതം ഒരുക്കിയിരിക്കുന്നത്.
സിനിമയിൽ കാര്‍ത്തി കഥാപാത്രത്തിന്റെ സഹോദരിയായിട്ടാണ് ജ്യോതിക അഭിനയിക്കുന്നത്. അണ്ണിയോടൊപ്പം (ചേട്ടന്റെ ഭാര്യ) ആദ്യമായി ഒരു സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ അതിയായി സന്തോഷിക്കുന്നുണ്ടെന്നും എല്ലാവരുടെയും അനുഗ്രഹം പ്രതീക്ഷിക്കുന്നുവെന്നും കാര്‍ത്തി പറഞ്ഞു.
വിയാകോം 18 സ്റ്റുഡിയോസിന്റെ ബാനറില്‍ പാരലല്‍ മൈന്‍ഡ് പ്രൊഡക്ഷൻസാണ് ചിത്രം നിര്‍മിക്കുന്നത്. ഡിസംബറിലായിരിക്കും ചിത്രം തീയേറ്ററുകളിലെത്തുക.
Post Your Comments