ഐയുസി ചാര്‍ജ് വന്നതിന് പിന്നാലെ വരിക്കാരെ ഒപ്പം നിർത്താൻ കിടിലൻ ഓഫാറുകളുമായി പുതിയ പ്ലാനുകൾ ജിയോ അവതരിപ്പിച്ചു. മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് വിളിക്കാന്‍ പണം നല്‍കേണ്ടി വന്നതോടെയാണ് കൂടുതല്‍ ഡേറ്റ വാഗ്ദാനം ചെയ്തുള്ള പ്ലാനുകൾ അവതരിപ്പിച്ചത്. അവ ഏതൊക്കെയെന്നു ചുവടെ ചേർക്കുന്നു,
444 പ്ലാൻ
ഐയുസി റീചാര്‍ജുകള്‍ അവതരിപ്പിച്ച ശേഷം വിപണിയിലെത്തിയ ഏറ്റവും പുതിയ ഓഫറുകളിൽ ഒന്നാണിത്. പ്രതിദിനം 2 ജിബി ഡാറ്റ 84 ദിവസത്തെ കാലാവധിയിൽ ലഭിക്കുന്നു. 168 ജിബി ഡാറ്റയാകും ആകെ ലഭിക്കുക
399 പ്ലാൻ
പ്രതിദിനം 1.5 ജിബി ഡാറ്റ, റിലയന്‍സ് ജിയോ നെറ്റ് വര്‍ക്കിലേക്ക് പരിധിയില്ലാത്ത കോളുകൾ, ദിവസേന 100 എസ്എംഎസ് എന്നിവ 84 ദിവസത്തെ കാലാവധിയിൽ ലഭിക്കും. മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് സൗജന്യ കോളുകളില്ല. ഇതിനിയായി ഐയുസി ടോക്ക് ടൈം വൗച്ചർ ഉപയോഗിക്കണം. 10 രൂപ മുതൽഇത് ലഭ്യമാണ്.
299 പ്ലാൻ
ദിവസവും കൂടുതൽ ഡാറ്റയാണ് പ്രധാന പ്രത്യേകത. പ്രതിദിനം 3 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് റിലയന്‍സ് ജിയോ നെറ്റ് വര്‍ർക്കിലേക്ക് പരിധിയില്ലാത്ത കോളുകൾ എന്നിവ 28 ദിവസത്തെ കാലാവധിയിൽ ലഭിക്കുന്നു
498 പ്ലാൻ
പ്രതിദിനം 2 ജിബി ഡാറ്റ, 100 എസ്എംഎസ്, റിലയന്‍സ് ജിയോ നെറ്റ്‌വര്‍ക്കിലേക്ക് പരിധിയില്ലാത്ത കോളുകൾ എന്നിവ 91 ദിവസത്തെ കാലാവധിയിൽ ലഭിക്കും. മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക്, ഐയുസി ടോക്ക് ടൈം വൗച്ചറുകള്‍ ഉപയോഗിച്ച് ടോപ്പ് അപ്പ് ചെയ്യണം.
1699 പ്ലാന്‍
1.5 ജിബി ഡാറ്റ, റിലയന്‍സ് ജിയോ നെറ്റ് വര്‍ക്കിലേക്കു പരിധിയില്ലാത്ത കോളുകള്‍ പ്രതിദിനം 100 എസ്എംഎസ് എന്നിവ ഒരു വർഷത്തേക്ക് ലഭിക്കുന്നു.എന്നാല്‍ മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് കോളുകളൊന്നുമില്ല.
Also read : കേരളത്തിൽ ജിയോയുടെ കുതിപ്പ് തുടരുന്നു; 4ജി വിപ്ലവം വേറെ ലെവലിൽ
Post Your Comments