ഇരുചക്രവാഹനക്കാര്‍ക്ക് ഹെല്‍മറ്റ് വെക്കുന്ന അത്ര ഇഷ്ടമുള്ള കാര്യമല്ല. എന്നാല്‍ പിഴത്തുക വര്‍ധിപ്പിച്ചതോടെ മിക്കവരും തന്നെ ഹെല്‍മറ്റ് ധരിച്ചു തുടങ്ങി. ഹെല്‍മറ്റ് വെക്കുന്നത് തങ്ങളുടെ ജീവന്റെ സുരക്ഷയ്ക്ക് വേണ്ടിയാണെന്ന് യുവതലമുറ ഓര്‍ക്കുന്നേയില്ല. എന്നാല്‍ ബിപിന്‍ലാല്‍ എന്ന യുവാവ് പങ്കുവെച്ചിരിക്കുന്ന കുറിപ്പ് വായിച്ചാല്‍ മനസിലാകും ഹെല്‍മറ്റിന്റെ വില. ബൈക്കപടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട സുജിത്ത് കാസ്‌ട്രോ എന്ന യുവാവിന്റെ അനുഭവമാണ് ഹെല്‍മറ്റ് വിരോധികളായ ബൈക്ക് പ്രേമികളുടെ കണ്ണുതുറപ്പിക്കുക. മരിച്ചു എന്ന് വിധി എഴുതിയിടത്തു നിന്നും 6 ദിവസത്തിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയ സുജിത്തിന്റെ കഥ വായിക്കേണ്ടതാണ്.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ബൈക്ക് ഓടിക്കുന്ന എന്റെ എല്ലാ കൂട്ടുകാരും ഇതൊന്നു വായിക്കുക !!
ഈ ഫോട്ടോയിൽ കാണുന്നത് ചങ്ങലയിൽ കോർത്തിട്ട ഒരു തലയോട്ടി അല്ല …
നമ്മുടെ ഒക്കെ പോലെ ഒരു വണ്ടിപ്രാന്തന്റെ ആക്സിഡന്റ് ആയി സർജറി കഴിഞ്ഞ ശേഷമെടുത്ത എക്സ്റെയ് ചിത്രമാണ് ,
മുഖം മുഴുവൻ കമ്പികൾ ..
കാണാൻ സുന്ദരനായ 27 വയസ്സുകാരൻ ആക്സിഡന്റിനു ശേഷം മുഖത്തിന്റെ ഷേപ്പ് ആകെ മാറി ,
എന്നും ഹെൽമെറ്റ് വെച്ച് മാത്രം പുറത്തിറങ്ങിയിരുന്ന സുജിത് Sujith Castro അന്ന് മാത്രം ഹെൽമെറ്റ് എടുക്കാൻ മറന്നു പോയി
രാത്രിയിൽ എതിരെ വന്ന ബൈക്ക്നു ഇടിക്കുകയും ഇടിയുടെ ആഘാദത്തിൽ തല സ്വന്തം ബൈകിന്റെ ഹാൻഡിലിന്റെ നാടുവിലിട്ടു ഇടിക്കുകയും ചെയ്തു !!
മരിച്ചു എന്ന് വിധി എഴുതിയിടത്തു നിന്നും 6 ദിവസത്തിന് ശേഷമാണ് അവന്റെ ശരീരത്തിൽ ഒരു അനക്കം ഉണ്ടായത്
ജനുവരിയിൽ ഉണ്ടായ അപകടത്തിന് ശേഷം
അവിടെ നിന്നും ഇന്നവൻ വീണ്ടും ബൈക്ക് ഓടിക്കാവുന്ന നിലയിലേക്ക് എത്തി അവന്റെ വിൽപവർ ഒന്ന് കൊണ്ട് മാത്രം ഒപ്പം ഒരുപാടു ഉറ്റവരുടെ സ്നേഹം കൊണ്ടും !
ഹെൽമെറ്റ് ഉണ്ടായിരുന്നെങ്കിൽ ഇന്നും സുജിത്തിന്റെ മുഖം പഴയപോലെ ഒത്തിരി സുന്ദരനായി തന്നെ ഇരുന്നേനെ
സര്ജറിക്ക് ശേഷം അവനു ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട് വാ തുറക്കുന്നതിനും താടിയെല്ല് സപ്പോർട്ട് ചെയ്തു ഫുഡ് ചവക്കുന്നതിനും എല്ലാം അവനു പരിമിതികൾ ഉണ്ട് !!
ഇതുപോലെ ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട് നമുക്ക് മുന്നിൽ !!
പ്രിയ കൂട്ടുകാർ ബൈക്ക് ഓടിക്കുന്നതിനു മുമ്പ് ഉറപ്പായും ഹെൽമെറ്റ് ധരിക്കുക !!
https://www.facebook.com/vandibhranthanmar/photos/a.524736331013200/1552395958247227/?type=3&__xts__%5B0%5D=68.ARDUDwQb-3uP9F1SYRQRpvwWnM4ijTipVVkrw2gpqzyiPG25Ff2mJ_6Zy0UlD9MRN0aae4UVa5-410MHZ8dwmI79Bni4aTpdUHUhRgdXrR6uVMXZAuIR4wVRsPjEgGS4eZT2s6tQJmhM8niw7btSn_w8QucU4D71ADvslH-xFL6XCeiF9V49R2obKwbtKGC51F325an28AvbNLIQxOl3ddHAq0dvjFgh7hHx9Xk_G6JDJsMAthq6WEVpZwuan41LZQhBSD121jBfk_o0lKf9uPbyahEhYLSQfLDTYcH6dCRiMY8SWTVRGx4NPhOnUJiKz366ZbA4y53jMpTd7U2peZ5H1g&__tn__=-R
Post Your Comments