വാഹനത്തിന് മുന്നില്‍ എത്തിയ പശുവിനെ രക്ഷിക്കാന്‍ കാര്‍ സഡന്‍ ബ്രേക്കിട്ടു. കാര്‍ പശുവിനെ ഇടിച്ചില്ല. എന്നാല്‍ പുറകെ വന്ന വാഹനങ്ങള്‍ ബ്രേക്കിട്ട കാറിനെ ഇടിച്ചു. കാറും എംപിവിയും ലോറിയും അടക്കം മൂന്നു വാഹനങ്ങള്‍ നിരനിരയായി അപകടത്തില്‍പ്പെടുകയായിരുന്നു. ഗുജറാത്തിലെ സൂറത്തിലായിരുന്നു സംഭവം. അപകടത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഉത്തരേന്ത്യയിലെ ഹൈവേകന്നുകാലികളുടെ മേച്ചില്‍പുറം പോലെ മാറിയിരിക്കുകയാണെന്നാണ് പൊതുവേയുള്ള പരാതി. ഇവയെ ഇടിക്കാതിരിക്കാന്‍ വാഹനങ്ങള്‍ വെട്ടിച്ച് നിരവധി അപകടങ്ങളാണ് ഇതിനോടകം ഉണ്ടായിരിക്കുന്നത്.
Post Your Comments